»   » ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ഒപ്പത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഒരു അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. യോദ്ധ, ഗുരു എന്നീ ചിത്രങ്ങളില്‍ നേരത്തെ അന്ധന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഏറെ പ്രത്യേകതകളോടെ ഒരു മുഴുനീള അന്ധന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതിരിപ്പിക്കുക.

സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പന്‍ വിനോദ് ജോസ്, മാമുക്കോയ, കലാശാല ബാബു, മണിക്കുട്ടന്‍ തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിലെ കഥാപാത്രത്തിലൂടെ തുടര്‍ന്ന് വായിക്കൂ..

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

ജയരാമന്‍ എന്ന അന്ധന്റെ വേഷമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയരാമന്‍ ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നതും തുടര്‍ന്ന് യഥാര്‍ത്ഥ കൊലപാതകിയെ കണ്ടെത്താന്‍ ജയരാമന്‍ നടത്തുന്ന ശ്രമമാണ് ചിത്രം.

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

ജയരാമന്‍ അന്ധതയെ ഒരു കുറവായി കാണുന്നില്ല. ആരുടെയും സഹാനുഭൂതിയും ജയരാമന്‍ ആഗ്രഹിക്കുന്നില്ല. കളരിഅഭ്യസിച്ചിട്ടുണ്ട്. ജയരാമന്റെ കളരി വാക്യം ഇതാണ്. മെയ് കണ്ണാണ്, ശബ്ദം കൊണ്ടും സ്പര്‍ശം കൊണ്ടും ഗന്ധം കൊണ്ടും ആളുകളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകണം.

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

തന്റെ അന്ധത ജയരാമന് ഒരു തിരിച്ചടിയാകുകയാണ്. കണ്ണില്ലാത്തവന്‍ സംഭവിച്ചത് പറഞ്ഞാല്‍ ആരും വിശ്വാസിക്കാത്ത അവസ്ഥ.

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

തമിഴ് നടന്‍ സമുദ്രക്കനിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

ആരാണ് ജയരാമന്‍, മോഹന്‍ലാലിന്റെ 'ഒപ്പം' ചിത്രീകരണം പുരോഗമിക്കുന്നു

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക.

English summary
Mohanlal, Priyadarshan Oppam shooting progressing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam