twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അരിസ്റ്റോ സുരേഷിന്റെ നായിക നിത്യ മേനോന്‍! ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്ത് മോഹന്‍ലാലും പ്രിയദര്‍ശനും!

    |

    ബിഗ് ബോസില്‍ നിന്നും നൂറ് ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്കെല്ലാം പുറത്ത് നിരവധി സര്‍പ്രൈസുകളായിരുന്നു കാത്തിരുന്നത്. അരിസ്റ്റോ സുരേഷിന്റെ ഏറ്റവും വലിയ പേടി പുറത്ത് വന്നാല്‍ തന്നെ എല്ലാവരും കുറ്റപ്പെടുത്തുമോ തനിക്ക് സിനിമകള്‍ ലഭിക്കുമോ എന്നതൊക്കിയായിരുന്നു. ഒടുവില്‍ കോളമ്പി എന്ന സിനിമയിലൂടെ അരിസ്‌റ്റോ സുരേഷ് നായകനായി അഭിനയിക്കുകയാണ്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നുമായിരുന്നു സിനിമയുടെ അനൗണ്‍സ്‌മെന്റ്.

    mohanlal-priyadarshan

    വരത്തനിലൂടെ ഫഹദ് ഫാസില്‍ മിന്നിച്ചു! കൊച്ചുണ്ണിയ്ക്ക് തോല്‍പ്പിക്കാന്‍ കഴിയുമോ?അതിനൊപ്പം വിവാദങ്ങളുംവരത്തനിലൂടെ ഫഹദ് ഫാസില്‍ മിന്നിച്ചു! കൊച്ചുണ്ണിയ്ക്ക് തോല്‍പ്പിക്കാന്‍ കഴിയുമോ?അതിനൊപ്പം വിവാദങ്ങളും

    ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളമ്പി എന്ന സിനിമയിലൂടെയാണ് സുരേഷ് നായകനാവുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയ്ക്ക് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്നും ഇടവേള എടുത്ത ടികെ രാജീവ് കുമാര്‍ കോളമ്പിയിലൂടെ തിരിച്ച് വരികയാണ്. നിത്യ മേനോനാണ് സിനിമയിലെ നായിക. ഒപ്പം രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, എന്നിവരും സിനിമയിലുണ്ട്.

    IFFK; സുഡാനിയും ഈമയൗവും തമ്മിലാണ് മത്സരം! മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകള്‍!!IFFK; സുഡാനിയും ഈമയൗവും തമ്മിലാണ് മത്സരം! മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകള്‍!!

    കോളമ്പിയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജ് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ സാബു സിറില്‍ എന്നിവര്‍ ചേര്‍ന്ന് ലോഞ്ച് ചെയ്തിരിക്കുകയാണ്. ചടങ്ങിന്റെ ചിത്രമുള്‍പ്പെടെ പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ തന്നെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുകയാണ്. ആര്‍ട്ട് ഡയറക്ടറായി സാബു സിറിലും കോളമ്പിയില്‍ ഉണ്ടാവും. മാത്രമല്ല റസൂല്‍ പൂക്കൂട്ടിയാണ് സിനിമയ്ക്ക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. പ്രമുഖ ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് കരുതുന്നത്.

    മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? നടിയുടെ അസാന്നിധ്യം ഇതിനാൽ! പ്രേക്ഷരുടെ ചോദ്യത്തിനുള്ള ഉത്തരമിതാ..മഞ്ജു വാര്യര്‍ അവള്‍ക്കൊപ്പമാണോ? നടിയുടെ അസാന്നിധ്യം ഇതിനാൽ! പ്രേക്ഷരുടെ ചോദ്യത്തിനുള്ള ഉത്തരമിതാ..

    English summary
    Mohanlal, Priyadarshan & Sabu Cyril Launch The Facebook Page Of This Director's Upcoming Movie!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X