»   » രണ്ടാമൂഴത്തിന് പിന്നാലെ മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം കൂടി!

രണ്ടാമൂഴത്തിന് പിന്നാലെ മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം കൂടി!

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന വമ്പന്‍ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴമാണ് മോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച. 600 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തില്‍ ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റേതായി മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം കൂടി.

ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും നായകന്‍ മോഹന്‍ലാലാണ്. ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് എത്രയാണെന്ന് വെളുപ്പെടുത്തിയിട്ടില്ല. ബാഹുബലി 2, രജനികാന്തിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സാബു സിറിലാണ് ചിത്രത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം

2012ല്‍ പുറത്തിറങ്ങിയ തേസ് എന്ന ബോളിവുഡിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും സാബു സിറിലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, സയ്ദ് ഖാന്‍, കങ്കണ റോണത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഒപ്പത്തിന് ശേഷം

2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഒപ്പം 50 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.

ബാഹുബലി 2

എസ്എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സാബു സിറില്‍. അദ്വൈതം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, രാക്കിളിപ്പാട്ട്, കാക്കകുയില്‍, കിളിചുണ്ടന്‍ മാമ്പഴം, ഒരു മരുഭൂമി കഥ എന്നീ ചിത്രങ്ങളില്‍ പ്രിയദര്‍ശനും സാബു സിറിലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശത്തിനെത്തുമെന്ന് പറഞ്ഞുവെങ്കിലും സിനിമാക്കാരുടെ സമരം കാരണം റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

English summary
Mohanlal, Priyadarshan, Sabu Cyril team up with again.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam