»   » പാതിവഴിയിലായ 'ധനുഷ്‌കോടി'ക്ക് പുനര്‍ജന്മം?? മോഹന്‍ലാലും പ്രിയദര്‍ശനും ശ്രീനിയും വീണ്ടുമെത്തുമോ?

പാതിവഴിയിലായ 'ധനുഷ്‌കോടി'ക്ക് പുനര്‍ജന്മം?? മോഹന്‍ലാലും പ്രിയദര്‍ശനും ശ്രീനിയും വീണ്ടുമെത്തുമോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കാനായിരുന്നു അന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചത്. രഘുവരന്‍, വന്ദനം ഫെയിം ഗിരിജ സേട്ടര്‍ തുടങ്ങിയവരെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ അന്ന് നടക്കാതെ പോയ ആ പ്രൊജക്ട് വീണ്ടും വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഐമയ്ക്കൊപ്പം ചുവടുവെച്ച് കെവിന്‍, ഹരം പകരാന്‍ താരങ്ങളും, വെഡ്ഡിങ്ങ് വീഡിയോ ടീസര്‍ വൈറലാവുന്നു, കാണൂ!

സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. മോഹന്‍ലാല്‍ മീഡിയ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം വീണ്ടുമെത്തുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്.

ധനുഷ്‌കോടിക്ക് പുനര്‍ജന്മം

1989 ലായിരുന്നു ധനുഷ്‌കോടിയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചത്. മോഹന്‍ലാലിനെയും ഗിരിജ സേട്ടറിനെയും നായികാനായകന്‍മാരാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ എന്തുകൊണ്ടോ പൂര്‍ത്തിയായില്ല.

29 വര്‍ഷങ്ങള്‍ക്ക് ശേഷം

29 വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് വീണ്ടും ജീവന്‍ വെക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

ധനുഷ് കോടി ഈസ് ബാക്ക്, ഈ ചിത്രത്തിനായി കാത്തിരിക്കാമെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. ശുഭപ്രതീക്ഷയോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി നമുക്കും കാതോര്‍ക്കാം.

കഥയും കഥാപാത്രങ്ങളും മാറുന്നു

ടി ദാമോദരന്‍ മാഷായിരുന്നു അന്ന് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ പുനരാരംഭിക്കുമ്പോള്‍ കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും മാറുമെന്നും കുറിപ്പിലുണ്ട്.

ഒടിയനും അജോയ് വര്‍മ്മ ചിത്രവും

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ അടുത്ത ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്.

സത്യന്‍ അന്തിക്കാടിന് വേണ്ടി കഥ എഴുതുകയാണ്

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിച്ചെത്തുകയാണ്. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിരക്കഥയുടെ പണിപ്പുരയിലാണ് തങ്ങളെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രിയദര്‍ശനും തിരക്കിലാണ്

മഹോഷിന്റെ പ്രതികാരത്തിന്‍രെ തമിഴ് പതിപ്പായ നിമിറുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പ്രിയദര്‍ശന്‍. അതിനിടയില്‍ പുതിയ പ്രഖ്യാപനവുമായി എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ കാത്തിരിക്കുന്നൊരു സിനിമാപ്രഖ്യാപനം അദ്ദേഹത്തില്‍ നിന്നുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ

ധനുഷ്‌കോടിയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ മീഡിയ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കൂ.

English summary
Mohanlal and Priydarshan is back with Dhanushkodi?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X