പോലീസ് ട്രെയിനറായി മോഹന്‍ലാല്‍..തിരക്കഥ പൂര്‍ത്തിയാക്കി.. ഇനി താരം എത്തിയാല്‍ മതി!
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതറിഞ്ഞതോടെ ആരാധകരും ഏറെ സന്തോഷത്തിലായി. ഇവര്‍ ഒരുമിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഒപ്പം സിനിമയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.
മഹേഷിന്‍റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം താരം ഏത് ചിത്രത്തിലേക്കാണ് ജോയിന്‍ ചെയ്യുന്നതെന്നുള്ളത് അനുസരിച്ചായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോലീസ് ട്രെയിനറുടെ വേഷത്തില്‍
പ്രിയദര്‍ശനുമായി ഒരുമിക്കുന്ന പുതിയ ചിത്രത്തില്‍ പോലീസ് ട്രെയിനറായാണ് താരം ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പോലീസുകാര്‍ തമ്മിലുള്ള ആത്മബന്ധം
പോലീസ് ട്രെയിനിങ്ങ് കോളേജിലെ അധ്യാപകനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിനിങ്ങിനെത്തുന്ന പോലീസുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

പ്രധാന ഹൈലൈറ്റ്
താഴ്ന്ന ഉദ്യോഗസ്ഥനാണെങ്കിലും അധ്യാപകനായതിനാല്‍ ഉയര്‍ന്ന പോലീസുകാര്‍ വരെ മോഹന്‍ലാലിനെ സല്യൂട്ട് ചെയ്യേണ്ടാതയി വരുന്നുണ്ട്. ഇത് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തിരക്കഥ പൂര്‍ത്തിയാക്കി
മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രിയദര്‍ശന്‍ തമിഴ് ചിത്രത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിന്റെ ഡേറ്റിനായാണ് അദ്ദേഹം കാത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ തിരക്ക്
ഒന്നിനു പുറകെ ഒന്നായി കൈ നിറയെ ചിത്രങ്ങളുമായി ആകെ തിരക്കിലാണ് മോഹന്‍ലാല്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ക്ലൈമാക്‌സ് ചിത്രീകരണം പുരോഗമിക്കുന്നു
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

വില്ലനിലെ പോലീസ് വേഷം
റിട്ടയേര്‍ഡ് പോലീസുകാരനായ മാത്യു മാഞ്ഞൂരാനായാണ് വില്ലനില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഒക്ടോബര്‍ 27 ന് തിയറ്ററുകളില്‍ എത്തുകയാണ്.


Click it and Unblock the Notifications