»   » ഒപ്പത്തിന് ശേഷം പുലിമുരുകനെക്കാള്‍ വലിയ ചിത്രവുമായി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്നു

ഒപ്പത്തിന് ശേഷം പുലിമുരുകനെക്കാള്‍ വലിയ ചിത്രവുമായി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

2016 ല്‍ രണ്ട് മലയാള സിനിമകളാണ് ബോക്‌സോഫീസില്‍ ചരിത്ര വിജയം നേടിത്. മോഹന്‍ലാലിന്റെ പുലിമുരുകനും ഒപ്പവും. വലിയ പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിച്ച് വിജയം നേടിയ ചിത്രമായിരുന്നു ഒപ്പം. നൂറ്റിയൊന്നില്‍ കൂടുതല്‍ ദിവസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു.

മമ്മൂട്ടിയെയും ദുല്‍ഖറിനെയും വച്ച് മൂന്ന് ചിത്രങ്ങള്‍, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി!

ഇപ്പോഴിതാ നൂറ് കോടി നേടിയ പുലിമുരുകനെക്കാളും വലിയ ചിത്രമൊരുക്കാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും കൈ കോര്‍ക്കുന്നു. മണിയന്‍ പിള്ള രാജുവും ഇവര്‍ക്കൊപ്പമുണ്ട്.

ലാലും പ്രിയനും വീണ്ടും

ഒപ്പത്തിന് ശേഷം മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുകയാണ്. ടികെ രാജീവ് കുമാറാണ് ഈ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

മണിയന്‍ പിള്ളയുടെ റോള്‍

ചിത്രത്തിന്റെ നിര്‍മാതാവാണ് മണിയന്‍പിള്ള രാജു. 25 കോടിയ്ക്കാണ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന്‍ നിര്‍മിച്ചത്. എന്നാല്‍ ഈ പ്രിയന്‍ - മോഹന്‍ലാല്‍ ചിത്രം മണിയന്‍പിള്ള രാജു നിര്‍മിയ്ക്കുന്നത് 30 കോടി രൂപയ്ക്കാണ്.

നിര്‍മാണ രംഗത്ത് രാജു

പ്രിയനും ലാലും ഒന്നിച്ച ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ എന്ന ചിത്രത്തിലൂടെയാണ് മണിയന്‍ പിള്ള രാജു ആദ്യമായി സിനിമാ നിര്‍മാണ രംഗത്ത് എത്തുന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ വെള്ളാനടകളുടെ നാട് എന്ന ചിത്രവും പിറന്നു. ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്ദഭദ്രം, ചോട്ട മുംബൈ, ഒരു നാള്‍ വരും, ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈ, പാവാട എന്നീ ചിത്രങ്ങളും രാജു നിര്‍മിച്ചു.

പുതിയ ചിത്രത്തെ കുറിച്ച്

സിനിമയില്‍ കഥാപാത്രങ്ങളെ തീരുമാനിയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഞങ്ങള്‍. നായികയെ രണ്ട് മൂന്ന് ദിവസം കൊണ്ട് തീരുമാനിക്കും. കഥാപാത്രങ്ങളെ എല്ലാം തീരുമാനിച്ച ശേഷം സിനിമയെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാവും. അതുവരെ ചിത്രത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ല - മണിയന്‍ പിള്ള രാജു പറഞ്ഞു.

English summary
Mohanlal-Priyadarshan Team Up For A 30 Crore Budget Movie, Produced By Maniyanpilla Raju
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam