»   »  സംഗീതമെന്ന സാഗരത്തിന്റെ തീരത്ത് പകച്ചു നിന്ന ലാലേട്ടന്‍, പക്ഷെ സംഗീതത്തില്‍ അധിപനായിരുന്നു!!!

സംഗീതമെന്ന സാഗരത്തിന്റെ തീരത്ത് പകച്ചു നിന്ന ലാലേട്ടന്‍, പക്ഷെ സംഗീതത്തില്‍ അധിപനായിരുന്നു!!!

Posted By:
Subscribe to Filmibeat Malayalam

തനതു ശൈലിയിലുള്ള അഭിനയം അതാണ് മോഹന്‍ലാലിനെ എന്നും വ്യത്യസ്തനാക്കിയിരുന്നത്. പല അത്ഭുത പ്രകടനങ്ങളിലുടെയും ആരാധകരെ കൈയിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ സിനിമയിലെ ഗാനരംഗങ്ങളില്‍ താരം ജീവിച്ച് അഭിനയിക്കുകയായിരുന്നു.

ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പുറമെ കുടുംബചിത്രങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും സംഗീതത്തോടുള്ള ലാലേട്ടന്റെ ഇഷ്ടം പല സിനിമകളിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ സംഗീതത്തില്‍ ലാലേട്ടന്റെ മികച്ച പ്രകടനം കാണാന്‍ കഴിഞ്ഞ ഏഴു ഗാനരംഗങ്ങളിതാ.

രാമകഥാ ഗാനലയം

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് ഭരതം. ചിത്രത്തില്‍ ഗോപിനാഥന്‍ എന്ന കഥപാത്രത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയിലെ ഗാനങ്ങളെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനമാണ് 'രാമകഥ ഗാനലയം' എന്നു തുടങ്ങുന്ന ഗാനം. ഭരതത്തിലെ അഭിനയത്തിനാണ് ആദ്യമായി മോഹന്‍ലാലിനു നാഷണല്‍ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം കിട്ടുന്നത്.

നഗുമോ

1988 ല്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നതും പിന്നീട് മലയാളത്തില്‍ ജനപ്രീതി നേടി ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ സിനിമയാണ് 'ചിത്രം'. ചിത്രത്തിലെ പാട്ടുകളെല്ലാം അന്നു സൃഷ്ടിച്ച തരംഗത്തിന്റെ ഓളം ഇന്നും തുടരുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ നഗുമോ.. എന്നു തുടങ്ങുന്ന കര്‍ണാടിക് അനുക്രമത്തിലെ ഗാനം പാടി കഴിവു തെളിയിക്കുകയായിരുന്നു. നെടുമുടി വേണു, രഞ്ജിനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.

ദേവ സഭാതലം രാഗിലമാകുവാന്‍

'സംഗീതം സാഗരമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ അതിന്റെ തീരത്ത് പകച്ചു നില്‍ക്കുന്നൊരു കുട്ടിയാണ്'. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ പ്രശസ്തമായ വരികളാണിവ. സംഗീതത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ 'ദേവസഭാതലം രാഗിലമാകുവാന്‍ രാഗ മയുഖമേ സ്വാഗതം' എന്നു തുടങ്ങുന്ന ഗാനത്തില്‍ അനന്തന്‍ നമ്പൂതിരിയായി എത്തിയ മോഹന്‍ലാലും രാമനാട്ടുകര അനന്തന്‍ നമ്പൂതിരിയും ചേര്‍ന്ന് നടത്തുന്ന സംഗീത മത്സരമാണ്. മോഹന്‍ലാല്‍ ഈ രംഗത്തില്‍ ശാസ്ത്രീയ സംഗീതജ്ഞനെ പോലെയായിരുന്നു. ശ്രുതിയും താളവും എല്ലാം കൃത്യമായി അഭിനയിച്ച് ജീവിച്ചു കാണിച്ച് ഗാനത്തോട് ലാല്‍ നീതി പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു.

എന്തോരേ മഹാനു ഭാവുകം

ദേവദൂതന്‍ എന്ന സിനിമയില്‍ സംഗീതത്തിലെ തന്നെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്നു നല്‍കിയ ഗാനമാണ് എന്തോരേ മഹാനു ഭാവുകം എന്നു തുടങ്ങുന്നത്. ചിത്രത്തില്‍ സംഗീതത്തിന് നല്‍കിയ പ്രധാന്യവും ത്യാഗരാജ കീര്‍ത്തനങ്ങളില്‍ നിന്നുമെടുത്ത ഗാനത്തില്‍ മോഹന്‍ലാല്‍ തന്റെ കഴിവു തെളിയിച്ചിരുന്നു. സിബി മലയിലാണ് ദേവദൂതന്റെയും സംവിധായകന്‍. വിദ്യാസാഗറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

താമര പൂവില്‍ വാഴും..

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മറ്റൊരു ചിത്രമാണ് ചന്ദ്രലേഖ. സിനിമയില്‍ താമരപൂവില്‍ വാഴും എന്നു തുടങ്ങുന്ന പാട്ടില്‍ മോഹന്‍ലാലിന്റെ
നിര്‍ത്താതെയുള്ള ഗാനാലാപനത്തില്‍ കാലുകള്‍ തളര്‍ന്ന നടി സുകന്യ എഴുന്നേല്‍ക്കുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് പുത്തന്‍ചേരിയുടെ ഗാനരചനിയിലെ മനോഹരമായ ഗാനത്തില്‍ ലാലേട്ടന്‍ പാട്ടുകാരനായി മാറി. മാത്രമല്ല നിര്‍ത്താതെയുള്ള ഗാനാലാപനത്തില്‍ ലാല്‍ വിജയിക്കുകയായിരുന്നു.

ഹരി മുരളി രവം

അറിയും തോറും അകലും കൂടുന്നത് സംഗീതം. ഹിന്ദുസ്ഥാനി സംഗീതം പഠിക്കനായി ചെന്നു കയറിയത് ഒരു പഴയ സിംഹത്തിന്റെ മടയില്‍...മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ആറാം തമ്പൂരാന്‍. ചിത്രത്തിലെ ഡയലോഗുകളെല്ലാം ഇന്നും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. സിനിമയില്‍ യോശുദാസിന്റെ ശബ്ദത്തില്‍ ആലാപിച്ച ഹരിമുരളിരവം എന്ന ഗാനം അതീവ മനോഹരമായി മാറിയതിന് പിന്നില്‍ മോഹന്‍ ലാലിന്റെ അഭിനയ മികവാണ്. യഥാര്‍ത്ഥ ഗായകനെ ഉള്‍ക്കൊണ്ടുള്ള ആലാപന ശൈലിയായിരുന്നു അത്.

ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ

അടുത്തിടെയിറങ്ങിയ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമകളിലൊന്നാണ് ഒപ്പം. സിനിമയിലെ ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ക്കായി നല്‍കിയ സമ്മാനമായിരുന്നു. എം.ജി ശ്രീകുമാര്‍ ആലാപിച്ച ഗാനത്തില്‍ മോഹന്‍ലാലിന്റെ അഭിനയ പ്രകടനം ഗാനരംഗത്തെ കാഴ്ചയിലും മനോഹരമാക്കുകയായിരുന്നു. ഗാനത്തിനൊപ്പമുള്ള ചുണ്ടിന്റെ ചലനം വരെ കൃത്യമായിരുന്നു

English summary
Check out the 7 exceptional performances by Mohanlal, that prove the complete actor is the king of song sequences...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X