»   » ലാലേട്ടനെ എന്നും കാണും, ഒരേ ബില്‍ഡിങിലാണ് താമസം, കാണുമ്പോള്‍ പറയുന്നത്; പൃഥ്വി പറയുന്നു

ലാലേട്ടനെ എന്നും കാണും, ഒരേ ബില്‍ഡിങിലാണ് താമസം, കാണുമ്പോള്‍ പറയുന്നത്; പൃഥ്വി പറയുന്നു

Written By:
Subscribe to Filmibeat Malayalam

പോക്കിരി രാജ എന്ന ചിത്രം റിലീസ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആഗ്രഹിയ്ക്കുന്നതാണ് ഇനി പൃഥ്വിരാജിനെ മോഹന്‍ലാലിനൊപ്പം കൂടെ കാണണം എന്ന്. ഇരുവരും ഒന്നിയ്ക്കുന്ന എന്ന വാര്‍ത്ത പലപ്പോഴായി കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ല.

പൃഥ്വി ധാര്‍ഷ്ട്യക്കാരനാണെന്ന് പറഞ്ഞ രമേശ് നാരായണിന് നടന്റെ മറുപടി

രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ ഇരുവരെയും ഒന്നിപ്പിയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അത് ഉപേക്ഷിക്കപ്പെട്ടു. ഇനി എപ്പോഴാണ് ഒന്നിച്ചൊരു ചിത്രത്തില്‍ കാണുക? മറുപടി പൃഥ്വിരാജ് പറയും.

 mohanlal-prithviraj

എത്രയും പെട്ടന്ന് അത് സംഭവിയ്ക്കും എന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കുന്നത്. ഞങ്ങള്‍ രണ്ട് പേരെയും ഒന്നിച്ചുള്ള ഒത്തിരി തിരക്കഥകള്‍ വായിച്ചിരുന്നു. പക്ഷെ അതിലൊന്നും രണ്ട് പേര്‍ക്കും എക്‌സൈറ്റിങ്ങായ ഒന്നും കണ്ടില്ല. വൈകാതെ അത് ഉണ്ടാവും.

പിന്നെ ഇപ്പോള്‍ ലാലേട്ടനെ എന്നും കാണാറുണ്ട്. ഒരേ ബില്‍ഡിങിലാണ് താമസം. മിക്ക വൈകുന്നേരങ്ങളിലും ഞങ്ങള്‍ പരസ്പരം കണ്ട് സംസാരിക്കും. കാണുമ്പോഴൊക്കെ ഞാന്‍ സിനിമയെ കുറിച്ച് ചോദിയ്ക്കും. അപ്പോള്‍ അദ്ദേഹം വിനയപൂര്‍വ്വം പറയും, 'താന്‍ പറ'. പക്ഷെ തീര്‍ച്ചയായും അതെന്റെ തീരുമാനമല്ല, ലാലേട്ടന്റേതാണ്- പൃഥ്വിരാജ് പറഞ്ഞു.

English summary
Mohanlal and Prthiviraj lives in the same building

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam