മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍, ഒറ്റരാത്രി വ്യാജന്‍ കണ്ടത്
മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത് 28 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്...
മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത് 28 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ് റോക്കേഴ്‌സ് ഡോട്ട് കോം അടക്കം നാലു വെബ്‌സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് എത്തിയത്.
ഇന്നലെ വൈകിട്ട് ഇന്റര്‍നെറ്റില്‍ എത്തിയ ചിത്രത്തിന്റെ വ്യാജം 28 പേരാണ് കണ്ടത്. സംസ്ഥാന സൈബര്‍ ഡോട്ട് കോം ഇടപ്പെട്ട് ചിത്രത്തിന്റെ വ്യാജ പതിപ്പ് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

വമ്പന്‍ കളക്ഷന്‍
കേരളത്തില്‍ നിന്ന് 57.9 കോടിയാണ് ചിത്രം 28 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സോഫീസില്‍ നേടിയത്. ഒരുമാസം കൊണ്ട് കേരള ബോക്്‌സോഫീസില്‍ 60 കോടി നേടുമെന്നാണ് വിലയിരുത്തുന്നത്.

മൊത്തം കളക്ഷന്‍
എന്നാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും 75 കോടി ബോക്‌സോഫീസില്‍ നേടി. യൂറോപ്പ്, യുകെ, യുഎസ് എന്നിവടങ്ങള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം ഗള്‍ഫ് കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

മൊഴിമാറ്റം
ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നത്. മന്യം പുലി എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുക.

അടുത്ത ചിത്രത്തിലേക്ക്
പുലിമുരുകന് ശേഷം മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. രാജസ്ഥാനില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications











