»   » പുലിമുരുകന് രണ്ടാം ഭാഗം ഉണ്ടാകുമോ? സംവിധായകന്‍ വൈശാഖ് പറയുന്നു

പുലിമുരുകന് രണ്ടാം ഭാഗം ഉണ്ടാകുമോ? സംവിധായകന്‍ വൈശാഖ് പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തില്‍ ആദ്യമായി 100 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പുലിമുരുകന് പിന്നിലുണ്ടായ ഉത്സാഹവും ആവേശവും എല്ലാവരില്‍ നിന്നും ഒരുപോലെ സാധ്യമായാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.


രണ്ടാം ഭാഗത്തെ കുറിച്ച്

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തമാശയായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.


നല്ലൊരു കഥ

എല്ലാത്തിലുമപരി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കഥ വേണം. എല്ലാ കാര്യങ്ങളും ശരിയായി വന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുമെന്നും വൈശാഖ് പറയുന്നു.


വന്‍ വിജയം

25 കോടി മുതല്‍ മുടക്കി നിര്‍മിച്ച ചിത്രം 100 കോടിയാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നേട്ടം.


നിര്‍മാണം

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പോസീറ്റീവായി മറുപടിയാണ് ടോമിച്ചനും പറഞ്ഞത്.


English summary
Mohanlal Pulimurugan second part.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam