പുതിയ തിയേറ്റര്‍ റെക്കോര്‍ഡുമായി പുലിമുരുകന്‍, എന്താണത്?
മലയാള സിനിമയിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ മുന്നേറുന്നത്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ ഏറ്റവും
മലയാള സിനിമയിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ മുന്നേറുന്നത്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ ഏറ്റവും വേഗത്തില്‍ 60 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡ് വരെ നേടി. റിലീസ് ചെയ്ത് 14 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടങ്ങളൊക്കെയും.
ഇപ്പോഴിതാ പുലിമുരുകന്‍ ലിസ്റ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. റിലീസ് ചെയ്ത് 14 ദിവങ്ങള്‍കൊണ്ട് 10,000 ഷോകള്‍ തികച്ചതാണ് പുലിമുരുകന്റെ പുതിയ റെക്കോര്‍ഡ്. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ ഒരു മാസം കൊണ്ട് ചിത്രം 100 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വായിക്കൂ.. പുലിമുരുകന്‍ റെക്കോര്‍ഡുകളിലൂടെ...

മികച്ച ചിത്രം, മികച്ച പ്രതികരണം
ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 14 ദിവസങ്ങള്‍കൊണ്ട് 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

ആദ്യ റെക്കോര്‍ഡ്
ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം. പുലിമുരുകന്റെ ആദ്യത്തെ റെക്കോര്‍ഡാണിത്. റിലീസ് ചെയ്ത ആദ്യ ദിവസം 4.5 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

മറ്റ് റെക്കോര്‍ഡുകള്‍
ഏറ്റവും വേഗത്തില്‍ 10 കോടി, 20 കോടി, 30 കോടി, 50, 50 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡുകളെല്ലാം പുലിമുരുകന്‍ സ്വന്തമാക്കി. റിലീസ് ചെയ്ത് വെറും 14 ദിവസങ്ങള്‍കൊണ്ട് പുലിമുരുകന്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണിത്.

വിദേശത്ത് നിന്നും
യുഎസില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷം യുഎസില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. മോഹന്‍ലാലിന്റെ ഒപ്പമാണ് മറ്റൊരു ചിത്രം.

മൊഴിമാറ്റം
ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ നടക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, വിയാഗ്നാമീസ് ഭാഷകളിലേക്കാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നത്. മന്യം പുലി എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
പുലിമുരുകനിലെ പുത്തന്‍ പുതിയ ഫോട്ടോസിനായി


Click it and Unblock the Notifications











