»   » പുലിമുഖവുമായി പുലിമുരുകന്റെ ഫേസ്ബുക്ക് ലൈവ്!!! ആരാധകര്‍ ഏറ്റെടുത്ത വീഡിയോ വൈറല്‍!!!

പുലിമുഖവുമായി പുലിമുരുകന്റെ ഫേസ്ബുക്ക് ലൈവ്!!! ആരാധകര്‍ ഏറ്റെടുത്ത വീഡിയോ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകനിലൂടെ മലയാള സിനിമ പ്രേക്ഷകരം വിസ്മയിപ്പിച്ച മോഹന്‍ലാല്‍ വീണ്ടും തന്റെ ആരാധകരെ വിസ്മയിപ്പിക്കുന്നു. പുലിമുരുകന്റെ 150ാം ദിനത്തില്‍ ചിത്രം വലിയ വിജയമാക്കി മാറ്റിയ ആരാധകര്‍ക്ക് നന്ദി അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവിലെത്തിയ മോഹന്‍ലാലാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. പുലിമുരുകന്റെ സന്തോഷം പങ്കുവയ്ക്കാന്‍ പുലിമുഖത്തോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്.

പുലിമുഖം മാസ്‌ക് ചെയ്ത വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ എത്തിയത്. മൂന്ന് വീഡിയോകളാണ് തന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കകം വീഡിയോ വൈറലായി. മൂന്ന് വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

പുലിമുരുകന്‍ കേരളത്തിലെ പ്രദര്‍ശനശാലകളെ ഇളക്കി മറിക്കാന്‍ എത്തിയിട്ട് ശനിയാഴ്ച 150 ദിവസം പിന്നിട്ടു. 150 ദിനം പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കിടാനാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. ചിത്രത്തെ വന്‍വിജയമാക്കിയതില്‍ കേരളത്തിലേയും സംസ്ഥാനത്തിനും രാജ്യത്തിന് പുറത്തുമുള്ള ആരാധകര്‍ക്ക് നന്ദി പറയുന്നതിനാണ് താരം ലൈവിലെത്തിയത്.

150 ദിവസവും 150 കോടിയും പിന്നിട്ട ചിത്രത്തിന്റെ ആഘോഷം കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകുന്നേരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാസ്‌ക് ഉള്ളതും ഇല്ലാത്തതുമായ രീതിയില്‍ താരം ലൈവിലെത്തുന്നുണ്ട്. സിനിമ പോലെ തന്നെ ലൈവും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പുലിമുരുകന്റെ വിജയത്തിന്റെ സന്തോഷം പങ്കുവച്ച താരം ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങളുടെ വിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്. മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രം ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തു. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഞായറാഴ്ച ആരംഭിക്കുമെന്നും താരം അറിയിച്ചു. ചിത്രത്തിന് പേരിട്ടിട്ടില്ല.

പുലിമുരുകന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിലെ അണിയറ കഥകളും അനുഭവങ്ങളും വിവരിക്കുന്ന പുസ്തകവും പുറത്തിറക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ടി അരുണ്‍കുമാര്‍ പുറത്തിറക്കുന്ന പുസ്തകത്തേക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ ബോക്‌സ് ഓഫീസില്‍ ഒരു ഗര്‍ജ്ജനം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

ആദ്യത്തെ ഫേസ്ബുക്ക് ലൈവ് കാണാം. 26 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

രണ്ടാമത്തെ ഫേസ്ബുക്ക് ലൈവ് കാണാം. 37 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

മൂന്നാമത്തെ ഫേസ്ബുക്ക് ലൈവ് കാണാം. 25 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

English summary
Mohanlal share the happiness of Pulimurugan's 150 day with his fans through Facebook live. He appeared with a tiger mask in that video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam