മോഹന്‍ലാലിന്റെ ചിത്രത്തിന് മിനിമം 10 കോടി
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? പത്തു കോടി രൂപയില്‍ താഴെയുള്ള ചിത്രങ്ങളില്‍ ഇനി മോഹന്‍ലാല്‍ അഭിനയിക്കില്ല. സിനിമകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചെലവും കൂട്ടുന്നു.
വര്‍ഷത്തില്‍ മൂന്നു ചിത്രങ്ങളിലേ ഇനി ലാല്‍ അഭിനയിക്കുകയുള്ളൂ. അതെല്ലാം നല്ല പ്രൊജക്ടുകളില്‍ മാത്രം. അതുതന്നെ പത്തുകോടിയെങ്കിലും ചെലവു വരുന്ന പ്രൊജക്ടുകളില്‍ മാത്രം.

ചെറുകിട നിര്‍മാതാക്കള്‍ക്കൊന്നും ഇനി മോഹന്‍ലാലിനെ സ്വപ്‌നം പോലും കാണാന്‍ പറ്റില്ലെന്നര്‍ഥം. ലാല്‍ പത്തുകോടിയെന്നു പറഞ്ഞാല്‍ അത്രയും മുടക്കുമുതല്‍ ഇറക്കാന്‍ ആളുണ്ട്. കാരണം ചാനല്‍ റേറ്റം തിയറ്ററുകളിലെ മിനിമം ഗാരന്റിയെല്ലാം വച്ചുനോക്കുമ്പോള്‍ തന്നെ അതിലും മുകളില്‍ ലാഭം കിട്ടും.
മൂന്നു കോടിയോളം രൂപയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. അതു നല്‍കാനും നിര്‍മാതാക്കള്‍ക്കു മടിയില്ല. എങ്ങനെയെങ്കിലും ലാലിന്റെ ഡേറ്റ് കിട്ടിയാല്‍ മതിയെന്ന നിലപാടിലാണ് പലരും.
ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരും ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം സ ംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാട് ആണ്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഈ ചിത്രവും ഏകദേശം എട്ടുകോടി രൂപ ചെലവു വരും.
ജോഷിയുടെ ലൈല ആ ലൈല ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതില്‍ അമല പോള്‍ ആണ് നായിക. അതും ഏകദേശം ഇത്രതന്നെ ചെലവു വരുന്ന ചിത്രമാണ്. കോടികള്‍ എറിഞ്ഞ് കോടികള്‍ വാരാന്‍ മാത്രമേ ഇനി ലാല്‍ കൂട്ടുനില്‍ക്കുകയുള്ളൂ.


Click it and Unblock the Notifications