തെന്നിന്ത്യയുടെ താരരാജാക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അതും സിനിമയിലല്ല, പിന്നെയോ?
നടന വിസ്മയം മോഹന്‍ലാല്‍ എന്ന പേരില്‍ മോഹന്‍ലാലും സ്‌റ്റൈയില്‍ മന്നനായി രജനികാന്തും ഉലകനായകന്‍ കമല്‍ ഹാസന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും വിസ്മയമായി മാറിയ മൂന്ന് താരരാജാക്കന്മാരാണ് മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍. രണ്ട് പേര്‍ തമിഴ് സിനിമ അടക്കി വാണപ്പോള്‍ മോഹന്‍ലാല്‍ മലയാളത്തിലും തിളങ്ങി നില്‍ക്കുകയാണ്.
ലോകം മുഴുവന്‍ ആരാധകരുള്ള മൂന്ന് താരങ്ങളും സിനിമകളുടെയും മറ്റും തിരക്കുകളിലാണെങ്കിലും ഇവരൊന്നിച്ചൊരു സിനിമ ചെയ്യുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. താരരാജാക്കന്മാര്‍ ഒന്നിക്കാന്‍ പോവുകയാണ്. എന്നാല്‍ അത് സിനിമയിലല്ലെന്നും ഒരു പരിപാടിയിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നിക്കുന്നു...
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ മൂവരും ഒന്നിക്കാന്‍ പോവുന്നത് നന്തി പുരസ്‌കാര വേദിയിലായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നന്തി പുരസ്‌കാരം
ഈ വര്‍ഷത്തെ ആന്ധ്ര സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും സൂപ്പര്‍ സ്റ്റാറായി എത്തിയ മോഹന്‍ലാലിന്റെ ജനത ഗാരേജ്, മനവന്ത എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മോഹന്‍ലാലിനും മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

രജനികാന്ത്
തെന്നിന്ത്യന്‍ സിനിമകളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയുടെ തന്നെ സ്റ്റൈയില്‍ മന്നനായ രജനികാന്തും ഇത്തവണത്തെ നന്തി പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ്.

കമല്‍ ഹാസന്‍
ഉലകനായകന്‍ കമല്‍ ഹാസന്‍ തമിഴ്, മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി എന്നിങ്ങനെയുള്ള അന്യഭാഷ ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആളാണ്. 2014 ലെ നന്തി പുരസ്‌കാരത്തിന് കമല്‍ഹാസനും അര്‍ഹനായിരുന്നു.

ഒരേ വേദിയില്‍
കമല്‍ ഹാസന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നിവര്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ പലരും അന്ന് പരിപാടിയില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











