»   » രണ്ടാമൂഴം വൈകുന്നതെന്ത്?

രണ്ടാമൂഴം വൈകുന്നതെന്ത്?

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ട് പ്രൊജക്ടുകളാണ് രണ്ടാമൂഴം, ടിപ്പുവും ഉണ്ണിയാര്‍ച്ചയും. അനൗണ്‍സ് ചെയ്ത് ഏറെക്കാലമായെങ്കിലും ഈ രണ്ട് സിനിമകളുടെ ഷൂട്ടിങ് ആരംഭിയ്ക്കുന്നതെന്ന കാര്യം പോലും ആര്‍ക്കുമറിയില്ല. ഗോകുലം ഫിലിംസാണ് ഈ രണ്ട് ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ മറ്റുവിവരങ്ങളൊന്നും അവര്‍ പുറത്തുവിട്ടിരുന്നില്ല.

ഇതില്‍ ടിപ്പുവും ഉണ്ണിയാര്‍ച്ചയും ഏതാണ്ട് ഉപേക്ഷിച്ച സ്ഥിതിയിലാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മലയാളത്തില്‍ ഇങ്ങനെയൊരു ചിത്രം നിര്‍മിയ്ക്കുന്നത് വിജയകരമാവുമോയെന്ന സംശയത്താല്‍ ഈ പ്രൊജക്ട് തത്കാലത്തേക്കെങ്കിലും ഉപേക്ഷിച്ചതായി ഗോകുലം ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ഗോകുലം പ്രവീണ്‍ പറയുന്നു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി ഹരിഹരനും എംടിയും പ്രഖ്യാപിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് പ്രവീണ്‍ പറയുന്നു. ഇതിനാലാണ് പ്രൊജക്ട് വൈകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു.

മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമകളിലൊന്നായ പഴശ്ശിരാജയുടെ നിര്‍മാതാക്കളാണ് ഗോകുലം ഫിലിംസ്. ഇത്തരം വലിയ സിനിമകള്‍ക്ക് മലയാളത്തില്‍ മാര്‍ക്കറ്റ് ഇല്ലെന്ന് ഗോകുലം ഫിലിംസ് തിരിച്ചറിവുണ്ട്.

വന്‍ ചെലവ് വരുന്ന പീരിയഡ് സിനിമകള്‍ നിര്‍മിയ്ക്കാന്‍ വന്‍ മുടക്കുമുതല്‍ തന്നെ വേണ്ടിവരും.. തമിഴിലാണെങ്കില്‍ ഇത്തരം സിനിമകള്‍ക്ക് വലിയ സാധ്യതകളുണ്ട്. ആ സിനിമകള്‍ മറ്റുഭാഷകളിലേക്ക് ഡബ് ചെയ്തിറക്കിയാലും കാണാനാളുണ്ടാവും. എന്നാല്‍ മലയാളത്തിലെ കാര്യം അങ്ങനെയല്ല. അതാണ് മോളിവുഡിലെ വമ്പന്‍ ബജറ്റ് സിനിമകള്‍ക്ക് തിരിച്ചടിയാവുന്നത്.

English summary
The two most-anticipated period flicks — Tipuvum Unniarchayum and Randamoozham — that are set to come out of filmmaker Gokulam Gopalan's stable are currently delayed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam