twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിന് വിരാമം!! രണ്ടാമൂഴം ഉടൻ, ചിത്രത്തിനെ കുറിച്ചുള്ള സുപ്രധാന വിവരം പുറത്ത്

    1000 കോടി ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമാണ് രണ്ടാമൂഴം

    |

    ഇന്ത്യൻ സിനിമ പ്രക്ഷകർ ആകാംക്ഷയൊടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് രണ്ടാമൂഴം. മോഹൻലാൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളാണ് അണി നിരക്കുന്നത്. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ശ്രീകുമാരൻ മേനോനും നിർമ്മാതാവ് ബിആർ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത വർഷം ജൂലൈ 19 ന്( 2019 ജൂലൈ) സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

    srikumaran menone

    തന്റെ മനസിൽ ലോഹിതദാസും മോഹൻലാലും!! ഇതാണ് ഏറ്റവും വലിയ ആഗ്രഹം, കാർത്തിയും ഞെട്ടിച്ചു...തന്റെ മനസിൽ ലോഹിതദാസും മോഹൻലാലും!! ഇതാണ് ഏറ്റവും വലിയ ആഗ്രഹം, കാർത്തിയും ഞെട്ടിച്ചു...

    കൂടാതെ അധികം വൈകാതെ ചിത്രത്തിന്റെ ഓഫീഷ്യൽ ലോഞ്ചിങ്ങ് ആഘോഷപൂർവ്വം സംഘടിപ്പിക്കുമെന്നും ഷെട്ടി പറഞ്ഞു. ഇന്ത്യൽ സിനിമ ലോകത്തിലെ പ്രമുഖ താരങ്ങൾക്കു പുറമേ ലോകസിനിമയിലുള്ള നിരവധി പേരും ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം എത്തുണ്ടെന്നും ഷെട്ടി പറഞ്ഞു. സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    1000 കോടി ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമാണ് രണ്ടാമൂഴം. എംടിയുടെ തിരക്കഥയിൽ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ മൂന്നര മാസം കൊണ്ടാണ് എംടി എഴുതി തീർത്തത്. കൂടാതെ പാലക്കാട് - കോയമ്പത്തൂര്‍ മേഖലയിൽ 100 ഏക്കറില്‍ ചിത്രത്തിനായി സെറ്റൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ശേഷം ഈ സ്ഥലം 'മഹാഭാരത സിറ്റി' എന്ന പേരില്‍ മ്യൂസിയമാക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. 2020ലാകം ചിത്രം തീയേറ്ററുകളിലെത്തുക.

    English summary
    mohanlal randamoozham movie starts in 2019 july
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X