»   » രാജമൗലി ഇല്ലാതെ 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം വരുന്നു!!! നായകന്‍ മോഹന്‍ലാല്‍!!!

രാജമൗലി ഇല്ലാതെ 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം വരുന്നു!!! നായകന്‍ മോഹന്‍ലാല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. മഹാഭാരതം എന്ന പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിന്റെ പ്രഗത്ഭ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 

ചിത്രത്തിനേക്കുറിച്ചുള്ള സംസാരങ്ങളും ചര്‍ച്ചകളും നടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചിത്രത്തിന് വലിയൊരു ക്യാന്‍വാസ് ആവശ്യമായതിനാലാണ്  ചിത്രം വൈകുന്നതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. അടുത്ത വര്‍ഷം സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ് മഹാഭാരതം. പ്രമുഖ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണ് സിനിമ നിര്‍മിക്കുന്നത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഇടം നേടുന്ന ചിത്രമായിരിക്കും മഹാഭാരതം.

ഭീമനെ കേന്ദ്ര കഥാപാത്രമാക്കി മഹാഭാരതത്തിന്റെ പുനര്‍വായനയാണ് രണ്ടാമൂഴത്തിലൂടെ എംടി നിര്‍വഹിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മോഹന്‍ലാലാണ്. രണ്ടാമൂഴത്തെ അവലംബിച്ച് അരങ്ങിലെത്തിച്ച നാടകത്തില്‍ കേന്ദ്ര കഥാപാത്രമായതും മോഹന്‍ലാലായിരുന്നു.

എംടി രചന നിര്‍വഹിച്ച ശ്രദ്ധേയ ചിത്രങ്ങളുടെയെല്ലാം സംവിധാനം നിര്‍വഹിച്ചത് ഹരിഹരനായിരുന്നു, ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും. രണ്ട് ചിത്രങ്ങളിലും മമ്മുട്ടിയായിരുന്നു നായകന്‍. മഹാഭാരതം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമായിരിക്കും വിഎ ശ്രീകുമാര്‍ മഹാഭാരതം ഒരുക്കുന്നത്. രണ്ട് വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥ പഠിക്കുന്നതിന്റെയും ഗവേഷണങ്ങളുടേയും തിരക്കിലാണ് വിഎ ശ്രീകുമാര്‍ മേനോന്‍.

രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും. 2020ല്‍ ചിത്രം തിയറ്ററിലെത്തും. ആദ്യാഭാഗം ഇറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം തിയറ്ററിലെത്തും. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. അന്താരാഷ്ട്ര പ്രശസ്തരായ കാസ്റ്റിംഗ് കമ്പനിയാണ് ചിത്രത്തിന് ആവശ്യമായ താരങ്ങളെ കണ്ടെത്തുന്നത്. ലോക സിനിമയിലെ പ്രഗത്ഭരും ഓസ്‌കര്‍ ജേതാക്കളുമായ സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി അണിനിരക്കും.

20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. മുമ്പ് പലരും ഈ കഥയ്ക്കായി സമീപിച്ചിരുന്നെങ്കിലും നമ്മുടെ ക്യാന്‍വാസില്‍ ഒതുങ്ങുന്നതായിരുന്നില്ല ചിത്രം. നോവല്‍ അര്‍ഹിക്കുന്ന ആഴത്തിലും പരപ്പിലും മാത്രമേ സിനിമ ഒരുക്കു എന്നായിരുന്നു സംവിധായകനായ ശ്രീകുമാര്‍ നല്‍കിയ ഉറപ്പ്.

ഇന്ത്യയില്‍ എല്ലാ ഭാഷകളിലേയും താരങ്ങളെ ഉള്‍പ്പെടുത്തി വലിയ ക്യാന്‍വാസില്‍ മഹാഭാരതം എന്ന ചിത്രം ഒരുക്കാനുള്ള പദ്ധതിയുണ്ടായിരുന്നു. ബോളിവുഡിന്റെ കിംഗ് ഖാന്‍ മഹാഭാരതം തന്റെ സ്വപ്‌ന സിനിമയാണെന്നും അറിയിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാകാനുള്ള ആഗ്രഹവും അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരും ചിത്രത്തിലുണ്ടാകില്ല. നടനായി കിംഗ് ഖാന്റെ സാന്നിദ്ധ്യം തള്ളിക്കളയാനാകില്ല.

English summary
Mohanlal's dream project Randamoozham renamed as Mahabaharatham. It will be the high budget movie in India cinema. The 1000 budget movie produced by BR Shetty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam