രഞ്ജിത്ത് മോഹന്‍ലാല്‍ ടീം വീണ്ടും; നായിക മഞ്ജു വാര്യര്‍?
കൊച്ചി: മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്ത രഞ്ജിത്ത് മോഹന്‍ ലാല്‍ ടീം വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യരെ മോഹന്‍ലാലിന്റെ നായികയാക്കി രഞ്ജിത്ത് ഒരു സിനിമയെടുക്കാന്‍ നേരത്തെ പദ്ധതിയിട്ടെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പുതിയ സിനിമയില്‍ രഞ്ജിത്ത് തന്നെയാണ് തിരക്കഥ എഴുതുന്നത്.
ഇത്തവണയും നായികയായി മഞ്ജുവാര്യര്‍ തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിനാല്‍ ഈ വര്‍ഷം തന്നെ ഇവരുടെ മറ്റൊരു സിനിമ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ മോഹന്‍ലാല്‍ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിലെത്തും. ഇരുവരും ചേര്‍ന്നൊരുക്കിയ അവസാന സിനിമയായ സ്പിരിറ്റിലേതുപോലെ സാമൂഹ്യ പ്രാധാന്യമുള്ള കഥയ്ക്കാണ് രഞ്ജിത്ത് മുന്‍തൂക്കം കൊടുക്കുന്നത്. നടന്‍ ജയറാമിനും ചിത്രത്തില്‍ സുപ്രധാനമായൊരു റോള്‍ ഉണ്ടാകുമെന്നാണ് വിവരം.

മഞ്ജുവാര്യര്‍ 14 വര്‍ഷത്തിനുശേഷം ആദ്യമായി തിരിച്ചുവരുന്നത് രഞ്ജിത്ത് സിനിമയിലൂടെയാണെന്ന് രഞ്ജിത്ത് തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലം രഞ്ജിത്ത് സിനിമ ഉപേക്ഷിക്കുകയായിരുന്നെന്ന് പറയുന്നു. പിന്നീട് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു വിലൂടെയാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നത്.


Click it and Unblock the Notifications