For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനും രഞ്ജിത്തും ഒടുവില്‍ ആ സര്‍പ്രൈസ് പൊട്ടിച്ചു! ഏട്ടന്റെ പെരുന്നാള്‍ സമ്മാനം ഇതായിരുന്നു...

  |
  ലാലേട്ടൻ രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും | filmibeat Malayalam

  മോഹന്‍ലാലിന്റെ മാസ് സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നീരാളിയുടെ റിലീസ് മാറ്റി വെച്ചെങ്കിലും പുതിയൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഈദിന് മോഹന്‍ലാലിന്റെ വക ആരാധകര്‍ക്കൊരു സമ്മാനമാണ് ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്ത് വിട്ടിരിക്കുന്നത്.

  drama

  പഴയ ഹിറ്റ് താരജോഡി വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു! ഇത്തവണ മമ്മൂട്ടി മുഖ്യമന്ത്രി സുഹാസിനിയോ?

  മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് മറ്റൊരു ചിത്രം കൂടി വരികയാണ്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ പേര് ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വന്ന പേര് ഇത്തിരി വ്യത്യസ്തതയുള്ളതാണ്..

   രഞ്ജിത്തിന്റെ സിനിമ

  രഞ്ജിത്തിന്റെ സിനിമ

  ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമ വരാന്‍ പോവുകയാണ്. നിലവില്‍ ലണ്ടനില്‍ നിന്നും സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ജൂണ്‍ പതിനഞ്ചിന് രാവിലെ പത്ത് മണിക്ക് സിനിമയുടെ പേര് പുറത്ത് വിടുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒടുവില്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്.

  പേര് പുറത്ത് വന്നു..

  പേര് പുറത്ത് വന്നു..

  മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമ ബിലാത്തിക്കഥ ആണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അത് വേറെ ആള്‍ സംവിധാനം ചെയ്യുമെന്നും പുതിയ സിനിമയുമായിട്ടാണ് ഇരുവരും വരുന്നതെന്നും വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഡ്രാമ എന്ന പേരിലാണ് രഞ്ജിത്തിന്റെ അടുത്ത സിനിമ വരുന്നത്. പേര് ഉള്‍പ്പെടുത്തിയ പോസ്റ്ററും മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുകയാണ്. ലണ്ടനില്‍ നിന്നും ചിത്രീകരിക്കുന്നതിനാല്‍ ഹോളിവുഡ് സ്‌റ്റൈലിലാണ് സിനിമയുടെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരു രാജകീയ വിവാഹത്തിന്റെ സൂചനകളാണ് അതിലുള്ളത്.

  ചിത്രീകരണം പുരോഗമിക്കുന്നു...

  ചിത്രീകരണം പുരോഗമിക്കുന്നു...

  മേയ് മാസം പകുതിയോടെ ആരംഭിച്ച സിനിമയ്ക്ക് 30 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. താനും സിനിമയുടെ ഷൂട്ടിംഗിന് ഭാഗമായി എന്ന് പറഞ്ഞ് പൂജ ചടങ്ങുകള്‍ക്കിടെയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്.

  നിറയെ താരങ്ങള്‍

  നിറയെ താരങ്ങള്‍

  ചിത്രത്തില്‍ മലയാളത്തിലെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി കനിഹയാണ് സിനിമയിലുള്ളത്. ഇക്കാര്യം നടി തന്നെയായിരുന്നു വ്യക്തമാക്കിയത്. കൂടാതെ സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍, ബൈജു, എന്നിവര്‍ക്കൊപ്പം മൂന്ന് സംവിധായകന്മാര്‍ കൂടി സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് വ്യത്യസ്ത കഥാപാത്രങ്ങളുമായി ഡ്രാമയില്‍ ഉണ്ടാവുക. ലൊക്കേഷനിലെ വിശേഷത്തെ കുറിച്ച് പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

  പോസ്റ്റര്‍ സൂചിപ്പിക്കുന്നത്...

  പോസ്റ്റര്‍ സൂചിപ്പിക്കുന്നത്...

  ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പോസ്റ്ററില്‍ സുചിപ്പിച്ചിരിക്കുന്നത് യഥാര്‍ത്ഥമായൊരു വിവാഹം തന്നെയാണ്. അതും രാജകുടുംബത്തിലെ ഒരു വിവാഹം. ബ്രിട്ടനിലെ കിരീടവകാശിയായ വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരിയുടെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞിരുന്നത്. ഈ വിവാഹം ചിത്രീകരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മേയ് 19 നാണ് രാജകുമാരന്റെ വിവാഹം നടന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും സംഭവം സത്യമാണെന്ന് പോസ്റ്റര്‍ വ്യക്തമാക്കി.

  English summary
  Mohanlal, Ranjith movie named Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X