ലോഹം മറ്റൊരു ആറാം തമ്പുരാനോ, നരസിംഹിമോ ആവും?
സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിയ്ക്കുന്ന ലോഹം എന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. കള്ളക്കടത്തു കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ കള്ളക്കടത്തല്ല, കള്ളം നടത്തുന്ന കഥയാണ് ലോഹം എന്ന ടാഗ് ലൈനോടെ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വന്നതോടെ അക്കാര്യത്തില്‍ സ്ഥിരീകരണമായിരുന്നു. ലാലും രഞ്ജിത്തും നേരത്തെ ഒന്നിച്ച നരസിംഹം, ആറാം തമ്പുരാന്‍ ശ്രേണിയിലേക്കുയരുന്ന ചിത്രമായിരിക്കും ലോഹം എന്നാണ് പുതിയ വാര്‍ത്ത.

ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തില്‍ രാജു എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. വളരെ നിഗൂഢമായ കഥാപാത്രമാണ് രാജു. ജനനി എന്ന നായിക കഥാപാത്രമായി ആന്‍ഡ്രിയ ജെര്‍മിയയും എത്തുന്നു.
രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മൈഥിലി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നതിനൊപ്പം, ലോഹത്തിന്റെ സഹസംവിധായികയായും പ്രവൃത്തിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രം ആഗസ്റ്റ് 20 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം


Click it and Unblock the Notifications