»   » റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ - രഞ്ജിത്ത് ടീമിലൊരുങ്ങുന്ന ലോഹം എന്ന ചിത്രം പുതിയ റെക്കോര്‍ഡുകള്‍ എഴുതാനുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പുറത്തിറങ്ങി 24 മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും രണ്ട് ലക്ഷത്തിലേറെ പേര്‍ ടീസര്‍ കണ്ടു കഴിഞ്ഞു.

48 മണിക്കൂറുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മൂന്ന് ലക്ഷവും കടന്നു. ഒരു മലയാള സിനിമയുടെ ടീസറിന് ഇത്രയും മികച്ച വരവേല്‍പ് ലഭിയ്ക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിന്റെ ട്രെയിലറിനാണ് ഇതുപോലെ മികച്ച വരവേല്‍പ് ലഭിച്ചത്.

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

ഒട്ടനവധി ഹിറ്റുകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. സ്പരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ലോഹം ഒരു രാവണപ്രഭു നരസിംഹം ലവലായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

ചിത്രത്തിലെ മോഹന്‍ലാലിന്റെ മീശപരിക്കലും മുണ്ടുമടക്കി കുത്തലുമാണ് തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. എന്നാല്‍ മീശ പിരിക്കലല്ല ചിത്രമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

സ്വര്‍ണകള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. കള്ളക്കടത്തിന്റെ കഥയല്ല, കള്ളം കടത്തുന്ന കഥയാണ് എന്ന ടൈറ്റില്‍ ടാഗോടുകൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിറങ്ങിയത്

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

രഞജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയയാണ് നായിക. സിദ്ദിഖ്, അജ്മല്‍ അമീര്‍, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോയ് മാത്യു, വിജയ് രാഘവന്‍, ജോജു മാള, മൈഥിലി, പേളി മാനി തുടങ്ങിയൊരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ശ്രീവത്സന്‍ ജെ മേനോന്‍ പാട്ടുകളൊരുക്കിയിരിക്കുന്നത്.

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

ഇതാണ് മണിക്കൂറുകള്‍ കൊണ്ട് ഹിറ്റായ ചിത്രത്തിലെ ട്രെയിലര്‍

റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാലിന്റെ ലോഹം

ചിത്രത്തില്‍ ഷഹബാസ് അമനും മൈഥിലിയും ചേര്‍ന്നാലപിച്ച പാട്ടിതാ...

English summary
Mohanlal - Ranjith teams Loham teaser creates record

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam