നല്ല 'രസ'മുള്ള ട്രെയിലര്‍
ഇന്ദ്രജിത്തും മോഹന്‍ലാലും ഒന്നിയ്ക്കുന്ന 'രസം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജീവ് നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്ന നടന്‍ നെടുമുടി വേണുവാണ്. ചിത്രത്തിലെ ഒരു പ്രധാന വേഷം നെടുമുടി വേണു കൈകാര്യം ചെയ്യുന്നുമുണ്ട്.
ചിത്രത്തില്‍ ഒരു അതിഥി താരമാണ് മോഹന്‍ലാല്‍ എന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ട്രെയിലര്‍ കണ്ടിട്ട് ഒരു ചെറിയ വേഷം മാത്രമാണ് ലാലിനെന്ന് തോന്നുന്നില്ല. രസകരമാണ് രസത്തിന്റെ ട്രെയിലര്‍.

കേരളീയ രീതിയല്‍ ഗള്‍ഫില്‍ ഒരു വിവാഹം നടക്കാനൊരുങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ കുറിച്ചുമാണ് രസം പറയുന്നത്. ദേവന്‍, ജഗദീഷ്, നന്ദു, രാജേഷ്, ദിലീപ്, ശങ്കര്‍, ആല്‍ബര്‍ട്ട് അലക്‌സ്, വരുണ ഷെട്ടി, മൈഥിലി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ട്രൂപ്പ് ടെന്നീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയില്‍ മോഹന്‍ലാല്‍ താരമായി തന്നെയാണ് അഭിനയിക്കുന്നത്. സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തമായ ഒരുകഥാപാത്രമാണിത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിക്കുന്നതും അതിനായി നാട്ടില്‍ നിന്ന് പാചകക്കാരനെയും കുടുംബത്തെയും കൊണ്ടുവരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജനുവരി 23 ന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











