വെബ് സീരിസ് രംഗത്തേക്ക് മോഹന്‍ലാലും! റസൂല്‍ പൂക്കുട്ടിയുടെ പരമ്പരയില്‍ നായകന്‍

By Midhun Raj

Recommended Video

ഇനി ലാലേട്ടന്റെ വെബ് സീരീസ് കാണാം | filmibeat Malayalam

ബോളിവുഡ് താരങ്ങള്‍ക്ക് പിന്നാലെ നടന്‍ മോഹന്‍ലാലും വെബ് സീരിസ് രംഗത്തേക്ക് കടക്കുന്നു. ഓസ്‌കര്‍ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന പരമ്പരയിലാണ് ലാലേട്ടന്‍ എത്തുന്നത്. ഇന്ത്യയില്‍ വെബ് സീരിസുകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്ന സമയത്താണ് മോഹന്‍ലാലും ഈ രംഗത്തേക്ക് കടക്കുന്നത്.

ഹിന്ദിയില്‍ ചിത്രീകരിക്കുന്ന വെബ് സീരിസ് യുഎസ് കമ്പനിയായിരിക്കും നിര്‍മ്മിക്കുക. റസൂല്‍ പൂക്കുട്ടിയുടെ വെബ് സീരിസിനായി 45 ദിവസത്തെ ഡേറ്റായിരിക്കും ലാലേട്ടന്‍ നല്‍കുകയെന്നാണ് അറിയുന്നത്. മുന്‍പ് സിനിമകള്‍ക്കു പുറമെ നാടകങ്ങളിലായിരുന്നു നടന്‍ അഭിനയിച്ചിരുന്നത്.

mohanlal-rasool pookkutty,

ബോളിവുഡ് താരങ്ങളെല്ലാം വെബ് സീരിസുകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാണിക്കുന്ന വേളയിലാണ് ലാലേട്ടനും പുതിയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഒടിടി പ്ലാറ്റ് ഫോമുകളായ നെറ്റ്ഫ്‌ളിക്‌സോ ആമസോണോ ഈ വെബ് സീരിസ് ഏറ്റെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അടുത്തിടെ നവാസുദ്ധീന്‍ സിദ്ധിഖിയും സെയ്ഫ് അലി ഖാനും ഒന്നിച്ച നെറ്റ്ഫ്‌ളികിസിന്റെ സേക്രട്ട് ഗെയിംസിനും ആമസോണ്‍ പ്രൈമിന്റെ മുസാഫര്‍പൂരിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വെബ് സീരിസ് രംഗത്തേക്ക് എത്തുകയാണെന്ന ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്റെ പ്രഖ്യാപനവും ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X