»   »  കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടിയതല്ല എനിക്ക് കേണല്‍ പദവി, മോഹന്‍ലാല്‍ ആദ്യമായി പറയുന്നു

കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടിയതല്ല എനിക്ക് കേണല്‍ പദവി, മോഹന്‍ലാല്‍ ആദ്യമായി പറയുന്നു

Posted By:
Subscribe to Filmibeat Malayalam
ആ പദവി വെറുതെ കിട്ടിയതല്ല, മോഹൻലാല്‍ പറയുന്നു | filmibeat Malayalam

മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആവേശം നല്‍കിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രശംസയിലേറെ ഈ പദവിയെ ചൊല്ലി വിമര്‍ശനങ്ങളും വിവാദങ്ങളും കളിയാക്കലുമാണ് ഏറെയുണ്ടായത്. മൂന്ന് നാല് പട്ടാള സിനിമകളില്‍ അഭിനയിച്ചത് കൊണ്ട് മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് ശരിയായില്ല എന്നതായിരുന്നു വിമര്‍ശനം.

മരണത്തിന് ദിവസങ്ങള്‍ മുന്‍പ് മോഹന്‍ലാലിനൊപ്പം മോനിഷ പാടിയ പാട്ട്, വീഡിയോ കാണൂ...

എന്നാല്‍ ഇതുവരെ മോഹന്‍ലാല്‍ ഈ വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായി മോഹന്‍ലാല്‍ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കുന്നു. കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടിയതല്ല തനിക്ക് കേണല്‍ പദവി എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മംഗളം പ്രസിദ്ധീകരണമായ കന്യകയില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

എന്തായിരുന്നു ചോദ്യം

ലെഫ്. കേണല്‍ പദവി ആഗ്രഹിച്ചിട്ടാണോ പട്ടാള സിനിമകള്‍ ആവര്‍ത്തിച്ച് ചെയ്തത് എന്നായിരുന്നു മോഹന്‍ലാലിനോടുള്ള ചോദ്യം. ഒന്നും രണ്ടും സിനിമകളില്‍ അഭിനയിച്ചാല്‍ ഉടന്‍ കിട്ടുന്നതല്ല കേണല്‍ പദവി എന്ന് ലാല്‍ പറഞ്ഞു.

ആവേശവും ആഗ്രഹവും

ഞാന്‍ ആദ്യം ഒരു പട്ടാള സിനിമ ചെയ്തു. അതിന്റെ ചിത്രീകരണ വേളയില്‍ സൈനികരുടെ ബുദ്ധിമുട്ടും മറ്റുകാര്യങ്ങളുമൊക്കെ കണ്ടപ്പോള്‍ ആവേശമായി, സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടായി.

ടെറിറ്റോറിയല്‍ ആര്‍മി

അന്വേഷിച്ചപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മിയെ പറ്റി അറിഞ്ഞു. നമ്മുടെ താത്പര്യം അറിഞ്ഞ്, കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി അവരെന്നെ ഗുഡ് വില്‍ അംബാസിഡറായി നിയോഗിക്കുകയായിരുന്നു.

നാല്‍പത് ശതമാനം വര്‍ധനവ്

ഞാന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഗുഡ് വില്‍ അംബാസിഡറായി ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്ന് സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനവുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

ജാതകയോഗം

ഞാന്‍ പലതവണ സൈനിക സ്ഥാപനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഭാഗ്യമായിട്ടാണ് കാണുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകള്‍ ചെയ്തതുകൊണ്ട് കിട്ടാന്‍ സാധ്യതയില്ല- മോഹന്‍ലാല്‍ പറഞ്ഞു.

ലഫ് കേണല്‍ മോഹന്‍ലാല്‍

മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന ചിത്രത്തിന് ശേഷം, 2008 ലാണ് മോഹന്‍ലാലിന് ലഫ്.കേണല്‍ പദവി നല്‍കി ആദരിച്ചത്. തുടര്‍ന്ന് കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്നീ പട്ടാള ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചു.

English summary
Mohanlal react the question about how come he gets honorary rank of Lieutenant Colonel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X