»   » ജഗദീഷ് എന്നെ വിളിച്ചില്ല, അതുകൊണ്ട് പോയില്ല, അയാളെന്റെ അനിയനല്ല; നീരസം മറച്ചുവയ്ക്കാതെ മോഹന്‍ലാല്‍

ജഗദീഷ് എന്നെ വിളിച്ചില്ല, അതുകൊണ്ട് പോയില്ല, അയാളെന്റെ അനിയനല്ല; നീരസം മറച്ചുവയ്ക്കാതെ മോഹന്‍ലാല്‍

By: Rohini
Subscribe to Filmibeat Malayalam

തിരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി മോഹന്‍ലാല്‍. പത്തനാപുരത്ത് ജഗദീഷിന്റെ പ്രചരണപരിപാടിയ്ക്ക് പോകാതിരുന്നത് അദ്ദേഹം ക്ഷണിക്കാത്തത് കൊണ്ടാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

ഒപ്പം എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍. പ്രിയദര്‍ശനൊപ്പമാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുത്തത്.

പത്തനാപുരത്തെ സംഭവം

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പത്താനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിനിറങ്ങിയത് വലിയ വിവാദമായിരുന്നു. തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയ മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി പ്രചരണത്തിനിറങ്ങിയതില്‍ അതിയായ വിഷമുണ്ടെന്ന് ജഗദീഷ് അന്ന് പറഞ്ഞു.

മോഹന്‍ലാലിന്റെ മറുപടി

എന്നാല്‍ തന്നെ ജഗദീഷ് വിളിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് പോകാതിരുന്നത് എന്നും നേരെ ചൊവ്വേയില്‍ സംസാരിക്കവെ മോഹന്‍ലാല്‍ വ്യക്തമാക്കി. ഗണേഷ് കുമാര്‍ എന്നെ വിളിച്ചു. വിളിച്ചത് കൊണ്ടാണ് ഞാന്‍ പോയത്.

എന്റെ ഇഷ്ടമാണ്

ഒരു സ്ഥലത്ത് പ്രചരണത്തിന് പോയാല്‍ മറ്റൊരു സ്ഥലത്തും പോകണം എന്ന് നിയമമൊന്നും ഇല്ല. ഞാനൊരു കക്ഷി രാഷ്ട്രീയത്തിന്റെയും ആളല്ല. എന്റെ ഇഷ്ടമാണ് എവിടെ പോകണം എന്ന്- മോഹന്‍ലാല്‍ തുറന്നടിച്ചു

എന്റെ അനിയനല്ല

നീരസം മറച്ചുവയ്ക്കാതെയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഗണേഷ് തനിക്ക് അനിയനെ പോലെയാണെന്നും, ജഗദീഷ് എന്റെ അനിയനൊന്നുമല്ല എന്നും ലാല്‍ പറഞ്ഞു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച ആളാണ്.

തിരുവനന്തപുരം ലോബിയോ

തിരുവനന്തപുരം ലോബിയാണ്, നായര്‍ ലോബിയാണ് എന്നൊക്കെയുള്ള ആരോപണം സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ല എന്നും മോഹന്‍ലാല്‍ പറയുന്നു. അത്തരം ചര്‍ച്ചകള്‍ക്കൊന്നും സമയം കളയാനില്ല എന്ന് പ്രിയദര്‍ശനും പിന്തുണച്ചു

English summary
Mohanlal reacts on election period controvesry
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam