നായര്‍സാനില്‍ അഭിനയിക്കാന്‍ ലാലിന് 4 കോടി

By Staff

ഏറെക്കാലം മുമ്പു തന്നെ പ്രതിഫലക്കാര്യത്തില്‍ മലയാളത്തിലെ മറ്റു താരങ്ങളെ കടത്തിവെട്ടിയ മോഹന്‍ലാല്‍ ഒരിയ്‌ക്കല്‍ കൂടി ഇക്കാര്യത്തിലുള്ള തന്റെ പദവി അരക്കിട്ടുറപ്പിയ്‌ക്കാനൊരുങ്ങുന്നു.

നിലവില്‍ ഒരു കോടിയോളം രൂപ പ്രതിഫലം പറ്റുന്ന ലാല്‍ തന്റെ പുതിയ ചിത്രമായ 'നായര്‍സാനി'ല്‍ അഭിനയിക്കുന്നതിന്‌ നാല്‌ കോടി രൂപയാണ്‌ പ്രതിഫലം വാങ്ങുന്നത്‌.
ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ 125 ദിവസമാണ്‌ ലാല്‍ നീക്കി വെച്ചിരിയ്‌ക്കുന്നത്‌.

ആല്‍ബര്‍ട്ട്‌ സംവിധാനം ചെയ്യുന്ന ഇന്തോ-ജപ്പാന്‍ സംരഭമായ 'നായര്‍സാനി'ല്‍ ലാലിന്‌ പുറമെ ജാക്കിചാന്‍ അഭിനയിക്കുന്നെന്ന വാര്‍ത്ത സിനിമയ്‌ക്ക്‌ ഏറെ പ്രാധാന്യം നേടിക്കൊടുത്തിരുന്നു.

ഒരു അന്താരാഷ്ട്ര സംരഭമായതു കൊണ്ടാണ്‌ ഈ ചിത്രത്തിന്‌ ലാല്‍ ഇത്രയും വലിയ തുക പ്രതിഫലമായി വാങ്ങുന്നത്‌. അതെ സമയം നായര്‍സാനായി 15 ദിവസം മാത്രം അനുവദിച്ചിട്ടുള്ള ജാക്കിചാന്‍ മുപ്പത്‌ കോടി രൂപയാണ്‌ പ്രതിഫലം വാങ്ങുന്നത്.

ഇംഗ്ലീഷ്‌, ജാപ്പനീസ്‌ ഭാഷകളില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രം ആഗോള വ്യാപകമായി റിലീസ്‌ ചെയ്യാനാണ്‌ നിര്‍മാതക്കള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഇതിന്‌ മുമ്പ്‌ ലാല്‍ ഒരു ചിത്രത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിട്ടുള്ളത്‌ 'കോളേജ്‌ കുമാരന്‍' എന്ന സിനിമയ്‌ക്കായിരുന്നു. ഒന്നേകാല്‍ കോടിയോളം രൂപ ലാല്‍ ഈ ചിത്രത്തിനായി കൈപ്പറ്റിയിട്ടുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X