twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയ്ക്ക് അഭിമാന നിമിഷം! രാഷ്ട്രപതിയില്‍നിന്നും പത്മഭൂഷണ്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍!

    By Midhun Raj
    |

    രാജ്യത്തെ എറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍
    ഏറ്റുവാങ്ങി മോഹന്‍ലാല്‍. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്. ഇത്തവണ മോഹന്‍ലാല്‍ അടക്കം ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍,പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, സിതാര്‍ വാദകനായ ബുധാദിത്യ മുഖര്‍ജി തുടങ്ങി പതിനാലു പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

    സിനിമ എഴുതുന്നത് ഹിറ്റാക്കാന്‍!കാണുന്നവര്‍ അതിനെ റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നു:ശ്യാം പുഷ്‌കരന്‍സിനിമ എഴുതുന്നത് ഹിറ്റാക്കാന്‍!കാണുന്നവര്‍ അതിനെ റിയലിസ്റ്റിക്ക് എന്ന് വിളിക്കുന്നു:ശ്യാം പുഷ്‌കരന്‍

    കുടുംബസമേതമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി ലാലേട്ടന്‍ എത്തിയത്. പുരസ്‌കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട ഒരു പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രേംനസീറിനു ശേഷം മലയാള സിനിമയില്‍നിന്നും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ താരം കൂടിയാണ് മോഹന്‍ലാല്‍.

    mohanlal-ramnath kovind

    ലാലേട്ടനൊപ്പം സംഗീതഞ്ജന്‍ കെജി ജയന്‍,പ്രഭുദേവ തുടങ്ങിയവരും രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. ഭാരതരത്‌നം,പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ എറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. ലാലേട്ടന്റെ പുരസ്‌കാര നേട്ടത്തെ പ്രശംസിച്ച് നേരത്തെ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഒന്നടങ്കം എത്തിയിരുന്നു.

    ട്വിറ്റര്‍ ഹാഷ്ടാഗില്‍ റെക്കോര്‍ഡിട്ട് മധുരരാജ! ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍ട്വിറ്റര്‍ ഹാഷ്ടാഗില്‍ റെക്കോര്‍ഡിട്ട് മധുരരാജ! ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍

    സൈബര്‍ ആക്രമണങ്ങളെയെല്ലാം ഒടിവെച്ച് വീഴ്ത്തി ഒടിയന്‍! സിനിമ നൂറാം ദിവസത്തിലേക്ക്‌സൈബര്‍ ആക്രമണങ്ങളെയെല്ലാം ഒടിവെച്ച് വീഴ്ത്തി ഒടിയന്‍! സിനിമ നൂറാം ദിവസത്തിലേക്ക്‌

    English summary
    mohanlal receives padma bhushan award from indian president
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X