»   » അസുഖം മാറി മോഹന്‍ലാല്‍ തിരിച്ചെത്തുന്നു

അസുഖം മാറി മോഹന്‍ലാല്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanalal
അസുഖബാധിതനായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക്. അസുഖത്തെ തുടര്‍ന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിന്റെ ഓഡിയോ ലോഞ്ചിങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. മമ്മൂട്ടി ഉള്‍പ്പെടെ ചലച്ചിത്രരംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ലാലിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ലാല്‍ കടുത്ത അസുഖബാധിതനായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങളും ദീര്‍ഘമായ ഷൂട്ടിങ് ഷെഡ്യൂളുകളും ലാലിനെ തളര്‍ത്തിയെന്നും അവര്‍ പറയുന്നു.രോഗബാധിതയായ അമ്മയ്‌ക്കൊപ്പം കൂടുതല്‍ ചെലവഴിച്ചതും ലാലിന്റെ ആരോഗ്യത്തെ ബാധിച്ചതായി സൂചനകളുണ്ട്.

എന്തായാലും അസുഖങ്ങളെല്ലാം വിട്ടുമാറി പൂര്‍ണആരോഗ്യത്തിലേക്ക് ലാല്‍ അതിവേഗം തിരിച്ചെത്തുകയാണ്. ഷൂട്ടിങ് നിര്‍ത്തിവച്ച ജോഷി ചിത്രമായ റണ്‍ ബേബി റണ്ണിന്റെ ലൊക്കേഷനിലേക്കാണ് മോഹന്‍ലാല്‍ ഇനിയെത്തുക.

അതേസമയം മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച് സ്പിരിറ്റ് തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ ഭാവി ലാലിന് ഏറെ നിര്‍ണായകമാണ്.

English summary
Mollywood superstar Mohanlal had to give a miss to a recently held music launch of one of his forthcoming films as he was down with fever.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam