»   » മോഹന്‍ലാല്‍ ഒരു യെസ് മൂളിയിരുന്നെങ്കില്‍??? ബാഹുബലിയില്‍ നഷ്ടമായത് ഗംഭീര വേഷം!!!

മോഹന്‍ലാല്‍ ഒരു യെസ് മൂളിയിരുന്നെങ്കില്‍??? ബാഹുബലിയില്‍ നഷ്ടമായത് ഗംഭീര വേഷം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും ഇതിഹാസ സംവിധായകന്‍ രാജമൗലിയും ഒന്നിക്കുന്ന ഒരു ചിത്രം ഓരോ മലയാളിയുടേയും സ്വപ്‌നമാണ്. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യാന്തര തലത്തിലേക്ക് പേരെടുത്ത സംവിധായകനാണ് രാജമൗലി. 

മോഹന്‍ലാല്‍ രാജമൗലി കൂട്ടുകെട്ട് ബാഹുബലി എന്ന ചിത്രത്തില്‍ തന്നെ സംഭവിക്കുമായിരുന്നു. കാരണം ബാഹുബലിയില്‍ തന്റെ പ്രിയ നടന് വേണ്ടി രാജമൗലി ഒരു വേഷം മാറ്റി വച്ചിരുന്നു. വെറും അതിഥി വേഷമൊന്നും ആയിരുന്നില്ല. വളരെ പ്രധാനപ്പെട്ട വേഷം തന്നെയായിരുന്നു അത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ബാഹുബലിയിലെ പ്രധാന കഥാപാത്രത്തിനായി മോഹന്‍ലാലിനെ സമീപിച്ചെങ്കിലും മൂന്ന് വര്‍ഷത്തോളം ഈ ചിത്രത്തിനായി മാറ്റി വയ്ക്കാന്‍ പറ്റിയ സാഹചര്യത്തില്‍ ആയിരുന്നില്ല. അതുകൊണ്ട് മാത്രമായിരുന്നു ആ ഇതിഹാസ ചിത്രം മോഹന്‍ലാലിന് നഷ്ടപ്പെട്ടത്.

ബാഹുബലിയിലെ ശ്രദ്ധേയ കഥാപാത്രമായി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് കട്ടപ്പ. സിംഹാസനത്തിന്റെ വിശ്വസ്തനായ അടിമ. ആ കഥാപാത്രത്തിനായി മോഹന്‍ലാലിനെയായിരുന്നു രാജമൗലി ആദ്യം സമീപിച്ചത്.

മോഹന്‍ലാലിന് മൂന്ന് വര്‍ഷത്തോളം ആ കഥാപാത്രത്തിനായി മാറ്റി വയ്ക്കാനികില്ലെന്ന് അറിയിച്ചതിനേത്തുടര്‍ന്നായിരുന്നു ആ കഥാപാത്രം അവതരിപ്പിക്കുന്നതിനായി സത്യരാജിനെ സമീപിച്ചത്. സത്യരാജ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

രണ്ട് ആഴ്ച കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടി ചിത്രം നേടിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രത്തിലെ വേഷമാണ് മോഹന്‍ലാല്‍ നഷ്ടപ്പെടുത്തിയത്.

ചിത്രത്തിലെ നായികയായ ദേവസേനയുടെ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് നയന്‍താരയെ ആയിരുന്നു. നയന്‍ താര ഡേറ്റ് പ്രശ്‌നത്തേത്തുടര്‍ന്ന പിന്മാറിയതോടെ അനുഷ്‌ക ദേവസേനയായി. രമ്യ കൃഷ്ണനും മുന്നേ ശ്രീദേവിയെയായിരുന്നു ശിവകാമിയായി രാജമൗലി മനസില്‍ കണ്ടിരുന്നത്.

English summary
Mohanlal rejected a cruisel role in Bahubali, because he can't spent three years for the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam