twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലെത്തി! ഉണ്ടയുടെ ടീസര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍!!

    |

    പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ടീസര്‍ പുറത്ത് വിടുമെന്ന് നേരത്തെ പറഞ്ഞിരുന്നതിനാല്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു. പുറത്ത് വന്ന ഉടനെ ടീസറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

    എല്ലാവര്‍ഷവും ഈദിന് മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമ ഉണ്ടാവും. ഇത്തവണയും പതിവ് തെറ്റിക്കാതെ അത്തരമൊരു സിനിമ ആയിട്ടാണ് ഉണ്ടയുടെ വരവ്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജൂണ്‍ ഏഴിനാണ് ഉണ്ടയുടെ റിലീസ്. റിലീസിനോടനുബന്ധിച്ച് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

    mammoottyandmohanlal

    ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഉണ്ടയുടെ കഥ ഒരുക്കിയത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പോലീസുകാരെ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും.

    സംവിധാനത്തിനൊപ്പം ഖാലിദ് റഹ്മാനാണ് ഉണ്ട സംവിധാനം ചെയ്യുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ബോളിവുഡിലെയും തമിഴിലെയും ഹിറ്റായ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഗാവ്മിക് യുറെ ആണ് ഉണ്ടയുടെ ഛായാഗ്രഹകന്‍.

    English summary
    Mohanlal released Mammootty's Unda teaser
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X