»   » എന്റെ സിനിമകള്‍ക്ക് പോസ്റ്ററുകളൊട്ടിച്ചിട്ടുണ്ട് മണി, എന്നെ ഒരുപാട് ഇഷ്ടമായിരുന്നു; മോഹന്‍ലാല്‍

എന്റെ സിനിമകള്‍ക്ക് പോസ്റ്ററുകളൊട്ടിച്ചിട്ടുണ്ട് മണി, എന്നെ ഒരുപാട് ഇഷ്ടമായിരുന്നു; മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

സിനിമാ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കലാഭവന്‍ മണിയുടെ അനുസ്മരണ പരിപാടിയില്‍ കണ്ണീര്‍ മറച്ചുപിടിച്ച് മോഹന്‍ലാല്‍. എന്നെ മണിയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്ന് മോഹന്‍ലാല്‍ പറയുന്നു.

മണി അവതരിപ്പിച്ചപോലുള്ള വേഷങ്ങള്‍ ചെയ്യാനുള്ള കഴിവ് എനിക്കില്ല; മമ്മൂട്ടി

എനിക്കും നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നഷ്ടമായത് സത്യസന്ധനായ, നന്മയുള്ള, ധൈര്യമുള്ള ഒരു സ്‌നേഹിതനെയാണ്. എല്ലാം നല്ല അനുഭവങ്ങള്‍ മാത്രമേ മണിയെനിക്ക് നല്‍കിയിട്ടുള്ളൂ. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നെ വളരെ ഇഷ്ടമായിരുന്നു. എനിക്കും. എനിക്ക് ഒരുപാട് ഭക്ഷണം അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്. ഞാന്‍ കഴിച്ചിട്ടുണ്ട്. എന്റെ സിനിമകള്‍ക്ക് അദ്ദേഹം പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അതൊക്കെ പില്‍ക്കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്.

mohanlal-kalabhavan-man

അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിങ്ങള്‍ ഓരോരുത്തരുടെയും ദുഃഖത്തിനൊപ്പം ഞാന്‍ എന്റെ ദുഃഖവും പങ്കുവയ്ക്കുന്നു. മണി നല്ലൊരു കലാകാരനാണ്, പാട്ടുകാരനാണ് എന്നൊന്നും പറയേണ്ട കാര്യമില്ല. അതിനുപരി സ്‌നേഹിക്കാന്‍ മാത്രമറിയുന്ന, അനുകമ്പയുള്ള സുഹൃത്താണ്. അദ്ദേഹത്തിന്റെ ജീവിതവും വേദനയും നര്‍മത്തിലൂടെ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു സുഹൃത്തിനെ കിട്ടുക വിരളമാണ്.

ഒരു സ്‌നേഹിതന്റെ കൂട്ടത്തില്‍ മണി എന്നും ഏറ്റവും മുന്നിലുണ്ടാവും. അദ്ദേഹം നമ്മളെ വിട്ടു പോയെങ്കിലും ആ മനോഹരമായ, നിഷ്‌കങ്കമായ ചിരിയും മുഖവും നമ്മളിലുണ്ടാവും. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു - മോഹന്‍ലാല്‍

English summary
Mohanlal remembering Kalabhavan Mani in commemorative ceremony conducted at Chalakudy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam