സഹോദരനെയാണ് നഷ്ടമായത്! സുമലതയുടെയും കുടുംബത്തിന്റെയും ദു:ഖത്തിനൊപ്പമെന്നും മോഹന്‍ലാല്‍!

നടനും മുന്‍കേന്ദ്രസഹമന്ത്രിയുമായ അംബരീഷ് അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി താരങ്ങളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു താരം അന്തരിച്ചത്. മലയാളികള്‍ക്കും ഏറെ സുപരിചിതനായ താരമാണ് അംബരീഷ്. അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ സുമലത മലയാളികളുടെ സ്വന്തം താരമാണ്. പത്മരാജന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തൂവാനത്തുമ്പികളിലെ ക്ലാര എന്ന ഒരൊറ്റ കഥാപാത്രം മതി ഈ താരത്തെ ഓര്‍ത്തിരിക്കാന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം ഈ താരം പ്രവര്‍ത്തിച്ചിരുന്നു.

റിബല്‍ നായകനെന്നാണ് പൊതുവെ അംബരീഷിനെ വിശേഷിപ്പിക്കുന്നത്. സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് പലരും സുമലതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നഷ്ടമായത് ഉ്‌റു സുഹൃത്തിനേയും സഹോദരനേയുമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അംബരീഷിനെ അനുസ്മരിച്ചത്.

Ambareesh

മോഹന്‍ലാലിന്റെ നായികമാരില്‍ മികച്ച സ്‌ക്രീന്‍ കെമിസ്ട്രി പുറത്തെടുത്ത കൂട്ടുകെട്ടായിരുന്നു സുമലതയുടേത്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും അവരുടെ സംസാരവുമൊക്കെ ഇന്നും മലയാളി മനസ്സിലുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. അംബരീഷിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മലയാളികളും വേദനിക്കുന്നതും ഇതുകൊണ്ടാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X