മമ്മൂട്ടിയുടെ പകരക്കാരനായി മോഹന്‍ലാല്‍ എത്തുന്നു, ബിലാത്തിക്കഥയിലെ ആ അതിഥിയായി!

By Nimisha

Recommended Video

അതിഥി വേഷത്തിൽ മോഹൻലാൽ വീണ്ടും , ഇത്തവണ രഞ്ജിത്ത് സിനിമയിൽ | filmibeat Malayalam

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതിന് ശേഷം ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂളിലേക്ക് താരം ജോയിന്‍ ചെയ്യുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

അജോയ് വര്‍മ്മയുടെ സിനിമയുടെ ചിത്രീകരണം നടക്കുന്നതിന് മുന്നോടിയായി മോഹന്‍ലാല്‍ കുടുംബസമേതം വിദേശയാത്ര നടത്തിയിരുന്നു. അതിന് ശേഷമാണ് പുതിയ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത്തു മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. അപ്പോഴാണ് ഇവര്‍ ബിലാത്തിക്കഥയിലൂടെ ഒരുമിച്ചെത്തുന്നുവെന്ന് അറിയിച്ചിട്ടുള്ളത്.

മമ്മൂട്ടിയുടെ പകരക്കാരനായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ പകരക്കാരനായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ പകരക്കാരനായാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയിലേക്ക് എത്തുന്നത്. പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഈ സിനിമയിലൂടെ ഒരുമിച്ചെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി ഉറപ്പ് നല്‍കി

മമ്മൂട്ടി ഉറപ്പ് നല്‍കി

തനിക്ക് പകരം ബിലാത്തിക്കഥയില്‍ മോഹന്‍ലാല്‍ എത്തുമെന്ന് മെഗാസ്റ്റാര്‍ തന്നെയാണ് അറിയിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാലായിത്തന്നെ എത്തുന്നു

മോഹന്‍ലാലായിത്തന്നെ എത്തുന്നു

സൂപ്പര്‍താരമായിത്തന്നെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തെ ഡേറ്റാണ് അദ്ദേഹം ഈ സിനിമയ്ക്കായി നല്‍കിയിട്ടുള്ളത്.

അതിഥിയായി എത്തുന്ന മൂന്നാമത്തെ ചിത്രം

അതിഥിയായി എത്തുന്ന മൂന്നാമത്തെ ചിത്രം

മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന മൂന്നാമത്തെ സിനിമയാണ് ബിലാത്തിക്കഥ. നിവിന്‍ പോളി റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും അദ്ദേഹം അതിഥിയായി എത്തുന്നുണ്ട്.

മംഗോളിയയിലേക്ക് പോകുന്നു

മംഗോളിയയിലേക്ക് പോകുന്നു

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാല്‍ മംഗോളിയയിലേക്ക് തിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ ലഭിക്കുന്നത്. 15 ദിവസത്തെ ഡേറ്റാണ് സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.

മുഴുനീള സിനിമയ്ക്ക് വേണ്ടിയും ഒരുമിക്കുന്നുണ്ട്

മുഴുനീള സിനിമയ്ക്ക് വേണ്ടിയും ഒരുമിക്കുന്നുണ്ട്

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-രഞ്ജിത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍.

ബിലാത്തിക്കഥയിലെ താരങ്ങള്‍

ബിലാത്തിക്കഥയിലെ താരങ്ങള്‍

സേതു തിരക്കഥയൊരുക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ബിലാത്തിക്കഥയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങുന്നത്. അനു സിതാരയും നിരഞ്ജനുമാണ് പ്രധാന താരങ്ങള്‍.

ഹിറ്റുകളുടെ കൂട്ടുകെട്ട്

ഹിറ്റുകളുടെ കൂട്ടുകെട്ട്

മലയാള സിനിമ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണെന്ന് അറിഞ്ഞതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. രഞ്ജിത്ത് സംവിധായകനായി അരങ്ങേറിയ ആദ്യ ചിത്രമായ രാവണപ്രഭുവില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഇവര്‍ വീണ്ടും ഒരുമിക്കുന്നുവെന്ന് അറിയുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്

മോഹന്‍ലാലിന് തിരക്കേറുന്നു

മോഹന്‍ലാലിന് തിരക്കേറുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെത്തേടി മികച്ച അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്‍റെതായി പുറത്തിറങ്ങാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X