ബിജെപി അനുഭാവി ആണോ? ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മാസ് മറുപടി

ഫ്ലൈറ്റിൽ ലാലേട്ടനോടൊപ്പമുളള യാത്രാനുഭവമാണ് ആരാധകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് മോഹൻലാൽ. പ്രയഭേദമന്യേ കുട്ടികൾ മുതൽ മുതിർന്നവർ ലാലേട്ടന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. വിനയത്തോടെയുള്ള സംസാരവും പെരുമാറ്റവുമാണ് മോഹൻലാൽ എന്ന വ്യക്തിയെ എല്ലാവരേയും അടുപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ലാലേട്ടനെ കുറിച്ചുള്ള ആരാധകരുടെ നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇത് അതിൽ നിന്ന് അൽപം വ്യത്യസ്തമാണ്.

ഫ്ലൈറ്റിൽ ലാലേട്ടനോടൊപ്പമുളള യാത്രാനുഭവമാണ് ആരാധകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. സാധാരണ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ നേരിൽ കാണുമ്പോൾ അദ്ദേഹത്തിനോടൊപ്പം ഒരു ഫോട്ടോ പിന്നെ ചെറിയ കുശാലാന്വേഷണങ്ങൾ. എന്നാൽ ഇവിടെ അമൽ മാത്യൂ എന്ന ചെറുപ്പക്കാരൻ തന്റെ പ്രിയതാരത്തിനെ നേരിൽ കിട്ടിയപ്പോൾ മനസ്സിൽ ചോദിക്കാൻ അടക്കിപ്പിടിച്ച ചോദ്യങ്ങളെല്ലാം ചോദിക്കുകയായിരുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്കൊക്കെ ലാലേട്ടൻ ക്ഷമയോട് കൂടി ഉത്തരങ്ങൾ നൽകി എന്നതാണ് ഏറെ ശ്രദ്ധേയമായ സംഗതി. സിനിമ ഗ്രൂപ്പായ സിനിമാ പാരഡൈസോ ക്ലബ്ബിലാണ് ലാലേട്ടനുമായുളള കൂടിക്കാഴ്ചയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

 ലാലേട്ടനോടൊപ്പമുളള ഫ്ലൈറ്റ് യാത്ര

ലാലേട്ടനോടൊപ്പമുളള ഫ്ലൈറ്റ് യാത്ര

അമൽ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് തന്നെ ഏറെ എക്സൈറ്റ്മെന്റോട് കൂടിയാണ്. കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു വളരെ യാദച്ഛികമായി തന്റെ തെട്ടടുത്ത സീറ്റിൽ മലയാളത്തിന്റെ സൂപ്പർ താരം ശ്രീ മോഹൻലാലിനെ കണ്ട്ത. ആദ്യമായി കണ്ട് എക്സൈറ്റ്മെന്റ് കൊണ്ടാകാം ചറപറ കുറെ വീഡിയോകളും സെൽഫികളും എടുത്തു. രാവിലെയായതു കൊണ്ട് ഫ്ലൈറ്റിൽ എല്ലാവരും ഉറക്കമായിരുന്നു. അതിനാൽ തന്നെ ലാലേട്ടൻ ഫ്ലൈറ്റിലുള്ള വിവരം അധികം ആരും അറിഞ്ഞിട്ടില്ല. ഇത്ര അടുത്ത് നമ്മുടെ ആരാധന പുരുഷനെ കിട്ടിയപ്പോൾ അദ്ദേഹത്തോട് കുറെ വിശേഷങ്ങൾ ചോദിച്ചു .. എല്ലാത്തിനും ചിരിച്ചു പതിഞ്ഞ സ്വരത്തിലുള്ള മറുപടി .. അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നുള്ള ഉത്തമ ബോധ്യം ഉള്ളതിനാലും മനസ്സിലുണ്ടായിരുന്ന കുറെ ബാലിശമായ സംശയങ്ങൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു .

  ആദ്യ ചോദ്യത്തിൽ തന്നെ ആന്റണി പെരുമ്പാവൂർ

ആദ്യ ചോദ്യത്തിൽ തന്നെ ആന്റണി പെരുമ്പാവൂർ

കോഴിക്കോടേയ്ക്ക് എന്തെങ്കിലും ആവശ്യമായി പോകുകയാണോ എന്നായിരുന്നു ആദ്യ ചോദ്യം. അല്ല ഫാമിലി ഫങ്ഷനാണെന്നും ഒരു കല്യാണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ചോദ്യം ആന്റണി പെരുമ്പാവൂരിനെ കുറിച്ചായിരുന്നു. ലാലേട്ടനൊപ്പം എപ്പോഴും ആന്റണി പെരുമ്പാവൂർ ഉണ്ടാവുമെന്നാണല്ലോ കേട്ടത് . എന്നാൽ ഇന്ന് ആന്റണിച്ചേട്ടൻ ഇല്ലേ ? സ്വതസിദ്ധമായ ചിരിച്ചതിനു ശേഷം ഉണ്ടല്ലോ . ആന്റണി ആണ് എന്നെ കോഴിക്കോടുനിന്നു പിക്ക് ചെയ്യുന്നതെന്നും താരം പറഞ്ഞു.

 പിന്നെ നേരെ  സിനിമ വിശേഷങ്ങൾ

പിന്നെ നേരെ സിനിമ വിശേഷങ്ങൾ

പിന്നെ നേരെ സിനിമ വിശേഷങ്ങളായിരുന്നു ഈ ചെരുപ്പക്കാരൻ ചോദിച്ചത്. മരക്കാർ ഷൂട്ടിംഗ് കഴിയാറായോ ? ഏയ് ഇല്ല. മാർച്ച് അവസാനം വരെ ഉണ്ട്. മരക്കാരിൽ കോഴിക്കോടൻ സ്ലാങ് ആണോ ? മറുപടി ചിരി മാത്രം...അടുത്ത പടം ,തമിഴ് പടം, ആരാണ് സംവിധാനം, സൂര്യയുടെ കൂടെ ഉള്ള പടം.. ലാലേട്ടൻ ഉത്തരങ്ങൾ നൽകി.

 ലാലേട്ടൻ ബിജെപി അനുഭാവിയാണോ...

ലാലേട്ടൻ ബിജെപി അനുഭാവിയാണോ...

ബലിശമായ ചോദ്യമാണെന്നറിയാം എങ്കിലും ചോദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിന്നീടുളള ചോദ്യങ്ങൾ. ലാലേട്ടന്റെ ഫേസ് ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി ജെ പി ചായ്‌വ് ഉള്ളതുപോലെ തോന്നാറുണ്ട്.. ലാലേട്ടൻ ഒരു ബി ജെ പി അനുഭാവി ആണോ ? അത്രയും നേരം നല്ലതു പോലെ സംസാരിച്ചിരുന്ന ലാലേട്ടൻ , ടി വി ഇന്റർവ്യൂകളിൽ കൊടുക്കുന്ന ഉത്തരത്തിലേക്കു തിരിഞ്ഞു. ബി ജെ പി ആണെന്നും പറയാം അല്ലെന്നും പറയാം.. ആയാലെന്തു ആയില്ലെങ്കില്ലെന്തു... ഒരു ചെറിയ ചിരി ചിരിച്ചു മയങ്ങാനായി സുചിത്ര ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു അദ്ദേഹത്തിന്റെ കണ്ണ് തുറക്കുന്നതും നോക്കി ഞാൻ ഇരുന്നു- അമൽ ഫേസ്ബുക്കിൽ രസകരമായി കുറിച്ചു.

 പുതുമുഖ സംവിധായകർ

പുതുമുഖ സംവിധായകർ

ഏകദേശം രണ്ടര മണിക്കൂറായിരുന്നു ലാലേട്ടനോടൊപ്പം വിമാനത്തിൽ. വീണ്ടും ഉറക്കമുണർന്നപ്പോൾ അടുത്ത സംശയം ഞാൻ ചോദിച്ചു .പുതുമുഖ സംവിധായർക്കു ലാലേട്ടന്റെ അടുത്ത് എത്തിപ്പെടാൻ സാധിക്കാറില്ല , അല്ലെങ്കിൽ ലാലേട്ടൻ അവർക്കു ഡേറ്റ് കൊടുക്കാറില്ല എന്നൊക്കെ സിനിമ വാരികകളിൽ വായിച്ചിട്ടുണ്ട്.. എന്തുകൊണ്ടാണ് അത് ? ആര് പറഞ്ഞു.. ഇപ്പൊ ഒടിയൻ ചെയ്ത ആൾ പുതുമുഖമാണ് .. ലൂസിഫർ സംവിധാനം പുതുമുഖമാണ്- ലാലേട്ടൻ പറഞ്ഞു.

 നവാഗതരുടെ ചിത്രത്തിൽ അഭിനയിക്കുന്നില്ല

നവാഗതരുടെ ചിത്രത്തിൽ അഭിനയിക്കുന്നില്ല

അവരൊക്കെ പുതുമുഖ സിനിമ സവിധായകർ ആണെങ്കിൽ കൂടി സിനിമ പരസ്യ മേഖലയിൽ വർഷങ്ങളായി ഉള്ളവരല്ലേ? ഇങ്ങനെയായുരുന്നു അതിനുള്ള ലാലേട്ടന്റെ മറുപടി . മോനെ സിനിമയേക്കുറിച്ചു അറിയുന്നവർക്കല്ലേ സിനിമ ചെയ്യാനാവൂ.. അങ്ങനെയുള്ളവർക്കല്ലേ ഡേറ്റ് കൊടുക്കേണ്ടത്. ഇത്രയും പറഞ്ഞു അദ്ദേഹം വീണ്ടും സുചിത്രച്ചേച്ചിയുടെ തോളിലേക്ക് ചാഞ്ഞു

വെറുപ്പിച്ചതിന് മാപ്പാക്കണം... ലാലേട്ടൻ  മാറുപടി

വെറുപ്പിച്ചതിന് മാപ്പാക്കണം... ലാലേട്ടൻ മാറുപടി

ഒടുവിൽ എന്റെ കയ്യിലിരുന്ന കുഞ്ഞിനെ നോക്കി ലാലേട്ടൻ കോക്രികൾ കാണിച്ചു .. കുടുംബമായി ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ സമ്മതിച്ചു ... മോളെ എനിക്ക് ഫറ ഖാൻ , സോയ അക്തർ , അഞ്ജലി മോനോനെ എന്നിവരെ പോലെ ഒരു സംവിധായിക ആക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു .. ഒടുവിൽ രാവിലെതന്നെ വെറുപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്നും ഒരു ഫാൻബോയ് ആയതു കൊണ്ട് സംഭവിച്ചു പോയതാണെന്നും പറഞ്ഞു. അപ്പോൾ ലാലേട്ടന്റെ ക്ലാസ് ചിരിയും മാസ്സ് മറുപടിയും -" എന്താ മോനെ ഇത് "

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X