»   » പ്രതീക്ഷിച്ചിരുന്നില്ല, വില്ലന്‍റെ സെറ്റില്‍ ബി ഉണ്ണികൃഷ്ണനോടൊപ്പം സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

പ്രതീക്ഷിച്ചിരുന്നില്ല, വില്ലന്‍റെ സെറ്റില്‍ ബി ഉണ്ണികൃഷ്ണനോടൊപ്പം സന്തോഷം പങ്കിട്ട് മോഹന്‍ലാല്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ തന്നെ അതുല്യ പ്രതിഭയായ മോഹന്‍ലാലിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്റെ ലൊക്കേഷനില്‍ വെച്ചാണ് കേക്ക് മുറിച്ച് താരം സന്തോഷം പങ്കുവെച്ചത്.

പോയവര്‍ഷം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മലയാളത്തിന് പുറമേ തെലുങ്കിലും താരം വെന്നിക്കൊടി പാറിച്ച വര്‍ഷമാണ് കടന്നു പോയത്. ജനതാ ഗാരേജിലെയും മുന്തിരിവള്ളിയിലെയും അഭിനയത്തിലൂടെയാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല

ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തികമായി വിജയിച്ച ചിത്രങ്ങള്‍ അവാര്‍ഡിനു പരിഗണിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയ്ക്ക് ലഭിച്ച നേട്ടം

ഏഴ് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ തേടിയെത്തിയത്. അക്കാര്യത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെ്‌നും താരം പറഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

പീറ്റര്‍ ഹെയ്‌നിന്റെ നേട്ടത്തില്‍ അതീവ സന്തോഷം

മികച്ച സ്റ്റണ്ട് സംവിധായകനായി പീറ്റര്‍ ഹെയ്‌നെ തിരഞ്ഞെടുത്തതില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. ഒരുപക്ഷേ ഇക്കാര്യത്തില്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സന്തോഷം. വളരെ ബുദ്ധിമുട്ടിയാണ് പുലിമുരുകനിലെ സംഘട്ടന രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. മറ്റു ഭാഷകളില്‍ നിന്നെല്ലാം അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സുരഭിക്ക് എതിരാളി ഉണ്ടായിരുന്നില്ല

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭിക്ക് എതിരാളി ഉണ്ടായിരുന്നില്ലെന്ന് അവാര്‍ഡ് സമിതിയില്‍ ഉണ്ടായിരുന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്.

English summary
This is an appreciation for Malayalam cinema, ace Malayalam actor Mohanlal, who got a special jury mention at the National Film Awards for his performance in various films including Pulimurugan, has said. "I really didn't expect to get any award. But really happy that our films are getting applaud on the national stage," Mohanlal told reporters on Friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam