എന്നെ ആരും സംശയിക്കരുതെന്ന് മോഹന്‍ലാല്‍
ദേശിയ ഗെയിമിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലിസത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന ആരോപണങ്ങളും വിവാദങ്ങളും തന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന് മോഹന്‍ലാല്‍. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കര്‍മ്മത്തെ നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത് അഗാധമായി വ്യസനിപ്പിച്ചുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാവും പകലും ഈ പരിപാടിയ്ക്കായി നിറഞ്ഞ മനസ്സോടെ ഞാന്‍ ചെലവിട്ട് അധ്വാനത്തെയും എന്റെ ആത്മാര്‍ത്ഥയെയും നിസ്സാരവത്കരിക്കുന്നവരോട്, ഞാന്‍ സര്‍ക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ലെന്ന് ലാല്‍ പറയുന്നു.

മറിച്ച് തന്നെ എന്നും സ്‌നേഹം കൊണ്ടും വാത്സല്യം കൊണ്ടും മൂടിയിട്ടുള്ള പ്രേക്ഷകരുടെ ഉള്ളില്‍ എന്നെപ്പറ്റി സംശയത്തിന്റെ ലാഞ്ചന പോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധം തനിക്കുണ്ടെന്ന് ലാല്‍ പറഞ്ഞു.
ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രം അസ്തിത്വുമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചര്‍ച്ചകളിലേക്കോ വലിച്ചിഴയ്‌ക്കേണ്ടതില്ല. സര്‍ക്കാരില്‍ നിന്നും താന്‍ കൈപ്പറ്റിയ മുഴുവന്‍ തുകയും സര്‍ക്കാരിന് തിരിച്ചടയ്ക്കുന്നു എന്നും ലാല്‍ അറിയിച്ചു. ലാലിന്റെ കുറിപ്പ് മുഴുവന്‍ വായിക്കൂ...


Click it and Unblock the Notifications