twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരോഗ്യമുളള കാലത്തോളം നിങ്ങളെ രസിപ്പിക്കാനായി ഇവിടെയുണ്ടാകും! പ്രായമൊരു പ്രശ്‌നമല്ലെന്ന് മോഹന്‍ലാല്‍

    By Midhun Raj
    |

    മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് എല്ലാവരും. സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുളള സഹതാരങ്ങളും സംവിധായകരുമെല്ലാം തന്നെ ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മമ്മൂക്ക ലാലേട്ടന് ജന്മദിനാശംസകള്‍ അറിയിച്ചത്.

    ഇത്തവണ ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. ലോക് ഡൗണ്‍ സമയം ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമാണ് താരത്തിന്റെ ആഘോഷം. ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള പിന്നാള്‍ വീഡീയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    സൂപ്പര്‍താരത്തിന്

    സൂപ്പര്‍ താരത്തിന് ആദരമര്‍പ്പിച്ചുളള വീഡിയോകളും ചിത്രങ്ങളുമെല്ലാം തന്നെ ധാരാളമായി പുറത്തുവന്നിരുന്നു. പിറന്നാള്‍ ദിനം രാവിലെ മുതല്‍ മിക്ക ചാനലുകളിലും അഭിമുഖങ്ങളും കൊടുത്തിരുന്നു ലാലേട്ടന്‍. അവതാരകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. അറുപത് വയസ് തികഞ്ഞു, മടിയില്ലാതെ അത് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യുന്നു എങ്ങനെ കാണുന്നു ഇതിനെ എന്നായിരുന്നു ഒരു ചോദ്യം.

    ഇതിന് മറുപടിയായി

    ഇതിന് മറുപടിയായി സ്വതസിദ്ധമായ ശൈലിയിലാണ് നടന്‍ മറുപടി നല്‍കിയത്. എന്റെ അച്ഛനും ചേട്ടനുമൊക്കെ അറുപതു വയസായിരുന്നു. നിങ്ങള്‍ക്കും അറുപതാകും. അത് കൊണ്ട് അതൊരു വിഷയമല്ല. പ്രായം ഒരു പ്രശ്‌നമാണ് എന്ന് തോന്നുന്നില്ല. ആരോഗ്യം നന്നായിരിക്കുന്ന കാലത്തോളം അഭിനയിക്കാനും രസിപ്പിക്കാനും നൃത്തം ചെയ്യാനും ഒകെ സിനിമാ നാടക അഭിനയ രംഗത്ത് ഞാന്‍ ഉണ്ടാകും എന്നാണ് കരുതുന്നത്.

    ആദ്യമായാണ് ഇത്രയേറെ ദിവസം ലാലേട്ടന്‍ വീട്ടില്‍ നില്‍ക്കുന്നത്! ഇപ്പോള്‍ എനിക്ക് പാചകം ചെയ്തു തരുന്നുആദ്യമായാണ് ഇത്രയേറെ ദിവസം ലാലേട്ടന്‍ വീട്ടില്‍ നില്‍ക്കുന്നത്! ഇപ്പോള്‍ എനിക്ക് പാചകം ചെയ്തു തരുന്നു

    അവതാരകന്റെ ചോദ്യത്തിന്

    അവതാരകന്റെ ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ലാലേട്ടന്‍ സംഭാഷണം അവസാനിപ്പിച്ചത്. പിറന്നാള്‍ ദിനത്തില്‍ തന്റെ എറ്റവും പുതിയ ചിത്രമായ ദൃശ്യം 2വിന്റെ അനൗണ്‍സ്‌മെന്റ് ടീസറും സൂപ്പര്‍ താരം പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ വമ്പന്‍ വിജയമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

    ലാല്‍ ഇച്ചാക്കയെന്ന് വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്! പിറന്നാളാശംസയുമായി മമ്മൂട്ടിലാല്‍ ഇച്ചാക്കയെന്ന് വിളിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്! പിറന്നാളാശംസയുമായി മമ്മൂട്ടി

    Recommended Video

    #HappyBirthdayMohanlal
    കാത്തിരിപ്പിനൊടുവിലാണ്

    കാത്തിരിപ്പിനൊടുവിലാണ് സിനിമയുടെ പ്രഖ്യാപനം മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും ചേര്‍ന്ന് നടത്തിയത്. ദൃശ്യം 2വിന്റെ കഥ കേട്ടെന്നും നല്ലൊരു ചിത്രമായിരിക്കും ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂം ഇതേ പ്രതീക്ഷകള്‍ തന്നെയാണ് പങ്കുവെച്ചത്. മോഹന്‍ലാലിന്റെ പിറന്നാളിന് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. അന്നദാന, രക്തദാനം, അവയവദാന സമ്മതപത്രം കൈമാറല്‍, ദുരിതമനുഭവിക്കുന്നവര്‍ക്കുളള സഹായം തുടങ്ങി നിരവധി പരിപാടികളാണ് ലാലേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ നടത്തുന്നത്.

    നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു! പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ബ്ലോഗ്നന്ദിയോടെ എന്റെ കണ്ണുകള്‍ നനഞ്ഞുപോകുന്നു! പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ ബ്ലോഗ്

    Read more about: mohanlal
    English summary
    Mohanlal Reveals About His Future Plans On His Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X