ആ നഗ്നരംഗത്തെക്കുറിച്ച് എന്നോട് നേരത്തെ പറഞ്ഞിരുന്നില്ല! വെളിപ്പെടുത്തി മോഹന്‍ലാല്‍

By Prashant V R

മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തന്മാത്ര പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമയിലെ രമേശന്‍ എന്ന കഥാപാത്രം. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കയ തന്മാത്ര അല്‍ഷിമേഴ്‌സ് രോഗബാധിതനായ ആളുടെ ജീവിതമാണ് കാണിച്ചത്.

ബ്ലെസിയുടെ തിരക്കഥയും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു തന്മാത്രയില്‍ മികച്ചുനിന്നത്. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. നടി മീരാ വാസുദേവാണ് ചിത്രത്തില്‍ നടന്റെ ഭാര്യയായി അഭിനയിച്ചിരുന്നത്. തന്മാത്രയിലെ രമേശന്‍ നായര്‍ തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതാരം സെക്ഷനില്‍ സംസാരിക്കുന്നതിനിടെയാണ് നടന്‍ തന്മാത്രയെക്കുറിച്ച് മനസുതുറന്നത്. തന്മാത്രയില്‍ താന്‍ നഗ്നയായി അഭിനയിച്ചിരുന്നുവെന്ന് നടന്‍ വെളിപ്പെടുത്തി. എന്നാല്‍ ആ രംഗം സെന്‍സര്‍ ചെയ്തു. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ടു ദിവസം അത് അങ്ങിനെ തന്നെ തിയ്യേറ്ററില്‍ കാണിച്ചിരുന്നു. പിന്നീട് എന്തുക്കൊണ്ടോ അത് സിനിമയില്‍ നിന്ന് മാറ്റി.

വളരെ വൈകാരികമായ ഒരു രംഗമായിരുന്നു

വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. രമേശന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി എന്നോട് പറഞ്ഞില്ല. അദ്ദേഹം തിരക്കഥയില്‍ അത് എഴുതി വെച്ചിരുന്നു. എന്തുക്കൊണ്ടാണ് എന്നോട് നേരത്തെ പറയാതിരുന്നത് എന്ന് ഞാനും ചോദിച്ചില്ല.

ആ രംഗത്തില്‍ വേണമെങ്കില്‍

ആ രംഗത്തില്‍ വേണമെങ്കില്‍ ഒരു കസേരയോ മേശയോ വെച്ച് മറക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ ആര്‍ക്കും തോന്നിയില്ല. മോഹന്‍ലാല്‍ പറഞ്ഞു. തന്മാത്ര എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നില്ല എന്നും ലാലേട്ടന്‍ പറഞ്ഞു. കാരണം അത്രമാത്രം പഠനം നടത്തിയല്ല ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.

അല്‍ഷിമേഴ്‌സ് ഒരു രോഗമല്ല

അല്‍ഷിമേഴ്‌സ് ഒരു രോഗമല്ല, ഒരു രോഗാവസ്ഥയാണ്. അങ്ങനെ ഒരു രോഗിയെ കണ്ടുപഠിക്കാനൊന്നും പറ്റിയിരുന്നില്ല. എന്നിരുന്നാലും വാര്‍ദ്ധക്യത്തില്‍ ഒരു വീഴ്ചയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട എന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരുപാട് ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചിട്ടുണ്ട് മോഹന്‍ലാല്‍ എങ്ങിനെയാണ് ആ കഥാപാത്രത്തെ ചെയ്തതെന്ന്. സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോള്‍ തന്നെ രമേഷന്‍ നായര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. തന്മാത്ര ഒരുപാട് പേര്‍ക്ക് വെളിച്ചം കൊടുത്ത സിനിമയാണ്. അങ്ങനെ ഒരു അസുഖമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്. മോഹന്‍ലാല്‍ പറഞ്ഞു.

Read more about: mohanlal blessy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X