twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. തിയ്യേറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ്; മോഹന്‍ലാല്‍

    By Midhun Raj
    |

    കോവിഡ് സാഹചര്യത്തില്‍ തിയ്യേറ്ററുകള്‍ അടച്ചിട്ടത് പല ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കും തിരിച്ചടിയായി മാറിയിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുക്കിയ മലയാള സിനിമകള്‍ റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിയില്‍ കിടക്കുകയാണ്. തിയ്യേറ്ററര്‍ റിലീസിന് കാത്തിരുന്ന് ഒടുവില്‍ ഒടിടി വഴിയാണ് ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് റിലീസ് ചെയ്തത്. മാലിക്കിന് പുറമെ പൃഥ്വിരാജിന്‌റെ കോള്‍ഡ് കേസ്, കുരുതി എന്നീ സിനിമകളും ഒടിടി വഴി റിലീസ് ചെയ്തു. അതേസമയം തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം.

    ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

    നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ പ്രിയദര്‍ശന്‍ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും എല്ലാം കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ ഡ്രീം പ്രോജക്ട് കൂടിയായ മരക്കാര്‍ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും എല്ലാം താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    സിനിമയുടെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം

    സിനിമയുടെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു. അതേസമയം കേരളത്തിലെ 500ലധികം തിയ്യേറ്ററുകളില്‍ മരക്കാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച സമയത്താണ് കോവിഡ് സാഹചര്യത്തില്‍ തിയ്യേറ്ററുകള്‍ അടിച്ചിടേണ്ടി വന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയ്യേറ്റര്‍ ഉടമകള്‍ മരക്കാറിന് വാഗ്ദാനം ചെയ്തിരുന്നു.

    എന്നാല്‍ തിയ്യേറ്ററുകള്‍ വീണ്ടും

    എന്നാല്‍ തിയ്യേറ്ററുകള്‍ വീണ്ടും അടച്ചിട്ടപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന്‌റെ റിലീസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു. മരക്കാര്‍
    തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുളള അണിയറക്കാര്‍ അറിയിച്ചത്. അതേസമയം മരക്കാറിന്‌റെ ഭാവി ഒടിടിയില്‍ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. വലിയ സ്‌ക്രീനിന് വേണ്ടിയുള്ള മാധ്യമമാണ് സിനിമ എന്ന് മോഹന്‍ലാല്‍ പറയുന്നു.

    ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള

    ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യകളിലൊക്കെ വിപ്ലവകരമായ മാറ്റം നടന്നിട്ടുണ്ട്. ഒ.ടി.ടി തീര്‍ച്ചയായും സിനിമകളുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കറ്റ് ആണ്. ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യപ്പെട്ട പല ചിത്രങ്ങളും ആ പ്ലാറ്റ്ഫോമിന് വേണ്ടി, അവിടുത്തെ പ്രേക്ഷകരെ മനസ്സില്‍ കണ്ടു കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. പക്ഷേ തിയേറ്ററുകള്‍ തീര്‍ച്ചയായും തിരിച്ചു വരും. മരക്കാര്‍ ഒരു ബിഗ് ബജറ്റ് പിരീഡ് സിനിമയാണ്.

    50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക

    ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത്

    ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്ത്, ചെറിയ സ്‌ക്രീനുകളിലൂടെ ആസ്വദിക്കാവുന്ന ചിത്രമല്ല അത്. 600 തിയേറ്ററുകള്‍ 21 ദിവസത്തെ ഫ്രീ റണ്‍ തരാമെന്നേറ്റ ചിത്രമാണ്. അതിനാല്‍ റിലീസ് ചെയ്യാനുള്ള സമയത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങളെന്നും മോഹന്‍ലാല്‍ അറിയിച്ചു. അത് സംഭവിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ അത് സംഭവിക്കുകയും ചെയ്യും. സിനിമ തിയേറ്ററുകളിലേക്ക് തിരിച്ചുവന്നേ തീരൂ എന്നാണ് റെഡിഫ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

    പേര് ചോദിച്ച യാത്രക്കാരനോട് സാറ പ്രതികരിച്ചത് ഇങ്ങനെ, താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍പേര് ചോദിച്ച യാത്രക്കാരനോട് സാറ പ്രതികരിച്ചത് ഇങ്ങനെ, താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    Recommended Video

    5 ഭാഷകളിൽ റിലീസ് ചെയ്യുവാൻ പോകുന്ന മലയാള സിനിമകൾ | FilmiBeat Malayalam
    അതേസമയം പാന്‍ ഇന്ത്യന്‍ പ്രോജക്ടായിട്ടാണ്

    അതേസമയം പാന്‍ ഇന്ത്യന്‍ പ്രോജക്ടായിട്ടാണ് മരക്കാര്‍ എത്തുന്നത്. അഞ്ച് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തിനൊപ്പം സാബു സിറിളിന്‌റെ കലാസംവിധാനവും മരക്കാറിലെ മുഖ്യ ആകര്‍ഷണമാണ്. ബാഹുബലി പോലുളള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്‍ട്ട് ഡയറക്ടറാണ് സാബു സിറിള്‍. കൂടാതെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഇന്ത്യയിലെ തന്നെ പ്രശസ്തരായ സിനിമാ പ്രവര്‍ത്തകര്‍ അണിനിരക്കുന്നു. മരക്കാറിന്‌റെതായി ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും ട്രെയിലറും പാട്ടുകളുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

    Read more about: mohanlal
    English summary
    mohanlal reveals marakkar team has waiting for theaters to reopen for its release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X