ബറോസിലെ റോളിനെ കുറിച്ച് കേട്ടപ്പോള്‍ പൃഥ്വി ആദ്യം പറഞ്ഞത്, വെളിപ്പെടുത്തി മോഹന്‍ലാല്‍

By Midhun Raj

ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിലൂടെ മലയാളത്തില്‍ തരംഗമായ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീം. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കികൊണ്ടായിരുന്നു പൃഥ്വി തുടങ്ങിയത്. മോഹന്‍ലാലില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചതെല്ലാം ഉള്‍പ്പെടുത്തികൊണ്ടാണ് പൃഥ്വി ലൂസിഫര്‍ അണിയിച്ചൊരുക്കിയത്. ലൂസിഫര്‍ വലിയ വിജയമായതിന് പിന്നാലെ ചിത്രത്തിന്‌റെ രണ്ടാം ഭാഗമായ എമ്പുരാനും ഇരുവരും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എമ്പുരാന് മുന്‍പ് ബറോസിന് വേണ്ടിയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ശില്‍പ്പ ഷെട്ടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ബറോസില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ബറോസിന്‌റെ പൂജാ ചടങ്ങില്‍ പൃഥ്വിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു.

പൃഥ്വി ബറോസിലേക്ക് എത്തിയതിനെ കുറിച്ച്

പൃഥ്വി ബറോസിലേക്ക് എത്തിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് മോഹന്‍ലാല്‍ സംസാരിച്ചിരുന്നു. ഒപ്പം നടനൊപ്പമുളള സിനിമാനുഭവങ്ങളും ലാലേട്ടന്‍ പങ്കുവെച്ചു. ബറോസിലേക്ക് പൃഥ്വിരാജിനെ തീരുമാനിച്ചത് എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‌റെ പേര് ഉണ്ടായിരുന്നു എന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരുപാട് ഓപ്ഷന്‍സ്‌ ആലോചിക്കേണ്ടി വന്നിട്ടില്ല.

പൃഥ്വിയുടെ പേര്

പൃഥ്വിയുടെ പേര് ആദ്യം മുതല്‍ ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമ തുടങ്ങി മുന്നോട്ടു വന്നപ്പോഴേക്കും ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ടായി. കോവിഡ് തന്നെയായിരുന്നു അതിന് പ്രധാന കാരണം, മോഹന്‍ലാല്‍ പറയുന്നു. അതുകഴിഞ്ഞ് പെട്ടെന്നാണ് ഈ ചിത്രം വീണ്ടും സംഭവിക്കുന്നത്.

അങ്ങനെ പൃഥ്വിയോട് ചോദിച്ചു

അങ്ങനെ പൃഥ്വിയോട് ചോദിച്ചു. ചോദിച്ചപ്പോള്‍ തന്നെ ഒരു സെക്കന്‌റ് പോലും ആലോചിക്കാതെ ഞാനുണ്ട് എന്നാണ് പറഞ്ഞത്. അങ്ങനെയായിരിക്കാം സംഭവിക്കേണ്ടത്. അദ്ദേഹത്തിന്‌റെ മറ്റുപല സിനിമകളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാണ് അദ്ദേഹം ബറോസിനായെത്തിയത്. വളരെ ഷോര്‍ട്ട് നോട്ടീസിലാണ് സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്.

എന്റെ അടുത്ത് പെട്ടെന്ന് വന്ന്

എന്റെ അടുത്ത് പെട്ടെന്ന് വന്ന് അങ്ങനെ ചോദിച്ചാലുളള ബുദ്ധിമുട്ട് എനിക്ക് അറിയാം. ഇനി അദ്ദേഹം വന്ന് അടുത്ത ആഴ്ച സിനിമ ചെയ്യുമോയെന്ന് ചോദിച്ചാല്‍ ഒരുപക്ഷെ അതെ ഞാന്‍ റെഡി എന്ന് പറഞ്ഞേക്കാം. മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ആശിര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മ്മിക്കുന്നത്.

Recommended Video

Mammootty speech About Mohanlal Directing Film
ഗോവ, പോര്‍ച്ചൂഗീസ് തുടങ്ങിയവിടങ്ങളാണ്

ഗോവ, പോര്‍ച്ചൂഗീസ് തുടങ്ങിയവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിജോ പുന്നൂസിന്‌റെ തിരക്കഥയില്‍ വരുന്ന ബറോസ് ത്രീഡി ഫോര്‍മാറ്റിലാണ് പുറത്തിറങ്ങുക. ബോളിവുഡില്‍ നിന്നുളള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് അറിയുന്നു. മറ്റു ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് ശിവനാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിഡിയന്‍ നാദസ്വരം മോഹന്‍ലാല്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

More from Filmibeat

Read more about: mohanlal prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X