Mohanlal: സത്യത്തിൽ അത് ലാലേട്ടനോ അതോ ഒടിയനോ! ആ രംഗം ഞെട്ടിച്ചു, അണിയറപ്രവർത്തകർ പറയുന്നതിങ്ങനെ

എത്ര ബുദ്ധിമുട്ടായിട്ടുള്ള രംഗങ്ങളും അതു വളരെ കൃത്യമായി അഭിനയിച്ചു ഫലിപ്പിക്കും

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് മുതൽ നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. കൂടാതെ ചിത്രത്തിൽ വളരെ വ്യത്യത്യസ്തമായ ഗെറ്റപ്പിലാണ് ലാലേട്ടൻ പ്രതൃക്ഷപ്പെടുന്നത്. താരത്തിന്റെ ലുക്ക് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ജനങ്ങൾ.

മോഹൻലാൽ എന്ന നടന്റെ കാര്യത്തിൽ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റ ഡെഡിക്കേഷനെ കുറിച്ചാണ്. എത്ര ബുദ്ധിമുട്ടായിട്ടുള്ള രംഗങ്ങളും അതു വളരെ കൃത്യമായി അഭിനയിച്ചു ഫലിപ്പിക്കും. അത് ആക്ഷൻ ആയിക്കേട്ടേ അല്ലെങ്കിൽ വേറെ ഏതു തരം അപകടം പിടിച്ച സീനുമായികൊള്ളട്ടേ അദ്ദേഹം വളരെ കൂളായി അഭിനയിക്കും. റിസ്ക്കെടുക്കുന്ന തയ്യാറായി നിൽക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം.

ഒടിയനിലെ ആക്ഷൻ രംഗം

ഒടിയനിലെ ആക്ഷൻ രംഗം

ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ലാലേട്ടന്റെ പുലി മുരുകൻ ചിത്രത്തിലെ ആക്ഷൻ രംഗം ഇന്നു പ്രേക്ഷകകുടെ ഓർമകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്ൻ ആണ് ഒടിയനിലും സംഘടനം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പീറ്റർ ഹെയ്നും ലാലേട്ടനും കൂടി ചെയ്ത ആക്ഷൻ രംഗം ഏവരേയും അമ്പരപ്പെടുന്നവിധത്തിലായിരുന്നത്രേ.

ഡ്യൂപ്പ് വേണ്ടാ

ഡ്യൂപ്പ് വേണ്ടാ

ചിത്രത്തിന്റെ പലഘട്ടത്തിലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാലേട്ടൻ സാഹസികമായ രംഗങ്ങൾ ചെയ്തിരിക്കുന്നത്രേ.
ഒടിയൻ മാണിക്യന്റെ ഒളി സങ്കേതമാണ് തേൻകുറിശ്ശി പുഴ. കടുത്ത വേനലിൽ പോലും വറ്റി വരളാത്ത് ആഴവും പരപ്പുമാണ് ഈ പുഴയ്ക്കുള്ളത്. ചിത്രീകരണത്തിന്റെ ഭാഗമായി അർധരാത്രിയിൽ തേൻ കുറിശ്ശി പുഴ നീന്തി വരുന്നതായിരുന്നു രംഗം ലാലേട്ടൻ ഒറ്റയ്ക്ക് ചെയ്തത്രേ. ഡ്യൂപ്പിനെ വയ്ക്കാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും താരം അത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഇത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു.

അപകടകരമായ രംഗം

അപകടകരമായ രംഗം

പുഴ വെറുതെ നീന്തി കടക്കുന്ന രംഗമല്ലായിരുന്നു അത്. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം വീട്ടാൻ ഒടിയൻ മാണിക്യൻ പോകുന്നതാണ് ആ രംഗം. തേൻകുറിശ്ശി പുഴയെ പതിയെ തലോടി, മുങ്ങാം കുഴിയിട്ട് അടിത്തട്ടിലൂടെ അദൃശ്യമായ രീതിയിലാണ് ഒടിയന്റെ യാത്ര. ഇതു വളരെയധികം അപകടം നിറഞ്ഞ സീനായിരുന്നു. ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ എന്നും അത്ഭുതപ്പെടുതുക എന്നത് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

 ചെയ്തത് സക്ഷാൽ ഒടിയനോ

ചെയ്തത് സക്ഷാൽ ഒടിയനോ

ഇപ്പോഴും ആ സീനിനെ കുറിച്ചുള്ള സംശയങ്ങൾ അണിയറ പ്രവർത്തകർക്ക് മാറിയിട്ടില്ല. ഇത് ചെയ്തത് മോഹൻലാൽ ആണോ അതൊ സക്ഷാൽ ഒടിയൻ തന്നെയാണോ എന്നാണ് ഏവരും സംശയത്തോടെ ചോദിക്കുന്നത്. ശ്വാസം അടക്കി പിടിച്ചാണ് അണിയറ പ്രവർത്തകർ രംഗം കണ്ടു നിന്നത്. ശരിയ്ക്കും താരം ഒടിയനായി തന്നെ മറുകയായരുന്നത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X