മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യാഹങ്കാരം!

By Aswathi

ലോകസിനിമയുടെ തന്നെ ചരിത്രത്തില്‍ ഇടം നേടിയ മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യാഭിമാനമാണെന്ന് പറയാതെ വയ്യ. 35 വര്‍ഷത്തിനിടയില്‍ 325 ല്‍ അധികം സിനിമകള്‍. സിനിമയുടെ പരമോന്നത ബഹുമതികള്‍ അധികവും തന്റേതാക്കിയ നടന്‍, പത്മശ്രീ ഭരത് ലഫ്. കേര്‍ണല്‍ മോഹന്‍ലാല്‍

'തിരനോട്ടത്തി'ലെ കുട്ടപ്പന്‍ മുതല്‍ ഇതുവരെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അഭിനയ ജീവിതം. മോഹന്‍ലാലിന്റെ നഖങ്ങള്‍ പോലും അഭിനയിക്കുമെന്നാണ് സിനിമയ്ക്കകത്തെ പ്രമുഖര്‍ തന്നെ പറയുന്നത്. സെറ്റിലെത്തിയാല്‍ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്ന ലാലിനെ കുറിച്ച് അത്ഭുതത്തോടെ മാത്രമേ അദ്ദേഹേത്തിന്റെ സംവിധായകര്‍ക്കും പറയുന്നുള്ളൂ. ലാലിന്റെ മികച്ചതില്‍ മികച്ച പത്ത് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കൂ...

വാനപ്രസ്ഥം

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ മുന്നിലാണ് വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍. കഥകളിക്കാരന്റെ വേഷത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിനാണ് ലാലിന് മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. ഷാജി എന്‍ കരണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചതും മോഹന്‍ലാല്‍ തന്നെയാണ്

കിരീടം

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തെ മികച്ചതാക്കുന്ന മറ്റൊരു ചിത്രമാണ് കിരീടം. സേതു മാധവന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ലോഹിദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്. ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.

ഭരതം

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

ഭരതതത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് ആദ്യത്തെ ദേശീയപുരസ്‌കാരം ലഭിച്ചത്. ലോഹിദാസ് സിബി മലയില്‍ കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രവും മോഹന്‍ലാലിന് നല്‍കിയത്. ഗോപിനാഥ് എന്ന സംഗീതപ്രതിഭയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തി.

തൂവാനത്തുമ്പികള്‍

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമായാണ് തൂവാനത്തുമ്പികളെ വിശേഷിപ്പിക്കുന്നത്. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയകഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് പത്മരാജനാണ്. ക്ലാരയായി സുമലത അഭിനയിച്ചു.

ദശരഥം

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

പണക്കാരനായ അനാഥനായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം. ഒപ്പം രേഖയും മുരളിയും വേഷമിട്ടു. വാടക ഗര്‍ഭപാത്രത്തിന്റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്. കഥ ലോഹിതദാസിന്റെയും. മികച്ച ക്ലൈമാക്‌സ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം

ദേവാസുരം

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളില്‍ ഏറ്റവും മുന്നിലാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ സിനിമയുള്ളിടത്തോളം കാലം മറക്കില്ല. ഐവി ശശി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ പ്രധാനപ്പെട്ടതാണ്.

വരവേല്‍പ്

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

കേരളത്തിലെ രാഷ്ട്രീയത്തെ കളിയാക്കി ശ്രീനിവാസന്‍ എഴുതിയ കഥ സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടാണ്. മുരളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ചു.

 ഇരുവര്‍

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

തമിഴ് നടനും രാഷ്ട്രീയക്കാരനുമായിരുന്ന എംജി രാമചന്ദ്രനായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണ് ഇരുവര്‍. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായിയായിരുന്നു നായിക. പ്രകാശ് രാജാണ് ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നടന്‍.

മണിച്ചിത്രത്താഴ്

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

മലയാളത്തിലെ എക്കാലത്തെും ബ്ലോക്ബസ്റ്റര്‍ ഹിറ്റ്. ഡോക്ടര്‍ സണ്ണി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ശോഭന, സുരേഷ് ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. തമിഴ്, കന്നട, തെലുങ്ക് കൂടാതെ ബോളിവുഡിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

തന്മാത്ര

മോഹന്‍ലാലിന്റെ മികച്ച 10 ചിത്രങ്ങള്‍

ബ്ലെസ്സി സംവിധാനത്തില്‍ പുറത്തിറങ്ങിയ തന്മാത്രയിലെ മോഹന്‍ലാലിന്റെ അഭിനയവും പ്രേക്ഷകരെ കോരിത്തരിപ്പിച്ചു. അല്‍ഷ്യമേഴ്‌സ് ബാധിക്കുന്ന രമേശ് നായര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X