»   » അധിക ദൂരമില്ല, മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ റിലീസ് ഡേറ്റ്

അധിക ദൂരമില്ല, മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ റിലീസ് ഡേറ്റ്

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷക ശ്രദ്ധ നേടിയ മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ അവതരിക്കുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മേജര്‍ രവി കൂട്ടുക്കെട്ടിലെ നാലാമത്തെ ചിത്രമാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിഷു ചിത്രമായി 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ഏപ്രില്‍ 7 വെള്ളിയാഴ്ച ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ ജോര്‍ജിയയില്‍ പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത് ജോര്‍ജിയയിലായിരുന്നു. മാഫിയ ശശിയാണ് ചിത്രത്തിന്റെ ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്തത്.


mohanlal-1971-beyond-borders-gets-a-release-date

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ ആദ്യ ചിത്രമായിരുന്നു കീര്‍ത്തി ചക്ര. മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ വേഷത്തില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയം നേടി. നാലാമത്തെ സീരിസായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. മേജര്‍ മഹാദേവനും പിതാവ് സഹദേവനും.


1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നാണ് അറിയുന്നത്. കൂടാതെ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കികൊണ്ട് മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


ആശ ശരതാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. തെലുങ്ക് നടന്‍ അല്ലു സിരീഷ്, ബോളിവുഡ് നടന്‍ അരുണോദയ് സിംഗ്, സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

English summary
Mohanlal's 1971 Beyond Borders Gets A Release Date?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam