»   » മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണം!

മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണം!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്.

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ മേജര്‍ മഹാദേവന്റെ വേഷത്തിലെത്തുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1971beyondborders-02

രാജസ്ഥാന് പുറമെ പഞ്ചാബ്, കാശ്മീര്‍ എന്നിവടങ്ങളിലും ചിത്രീകരിക്കും. തെലുങ്ക് താരം അല്ലു സിരീഷ്, സമുദ്രക്കനി, അല്ലു സിരീഷ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. രാഹുല്‍ സുബ്രമണ്യം, സിദ്ധാര്‍ത്ഥ് വിപിന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Mohanlal’s 1971 Beyond Borders Starts Rolling!
Please Wait while comments are loading...

Malayalam Photos

Go to : More Photos