മാസും ക്ലാസും എല്ലാമുളള മോഹന്‍ലാല്‍ ഭാവങ്ങള്‍,കിടിലന്‍ പിറന്നാള്‍ മാഷപ്പ് വീഡിയോ പുറത്ത്

By Midhun Raj

മലയാള സിനിമയുടെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ അറുപതാം ജന്മദിനമാണ് നാളെ. ലാലേട്ടന്റെ പിറന്നാളിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. സൂപ്പര്‍ താരത്തിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ആരാധകരും സഹപ്രവര്‍ത്തകരും ഒന്നടങ്കം ലാലേട്ടന് ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഇടവ മാസത്തിലെ രേവതി നക്ഷത്രം നോക്കിയുളള അദ്ദേഹത്തിന്റെ ജന്മദിനം. ഇംഗ്ലീഷ് കലണ്ടര്‍ നോക്കുമ്പോള്‍ മേയ് 21നാണ് സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ ദിവസം വരുന്നത്. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് എഡിറ്റര്‍ ലിന്റോ കുര്യന്‍ തയ്യാറാക്കിയ മാഷപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

എന്തുക്കൊണ്ട്

എന്തുക്കൊണ്ട് അദ്ദേഹത്തെ ആരാധകര്‍ ഇത്രയേറെ സ്‌നേഹിക്കുന്നു എന്ന് വീഡിയോ കണ്ടാല്‍ എല്ലാവര്‍ക്കും ബോധ്യപ്പെടും. മാസും ക്ലാസുമായ ലാലേട്ടന്റെ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പിറന്നാള്‍ മാഷപ്പ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ അദ്ദേഹത്തെക്കുറിച്ച് സിനിമാ മേഖലയില്‍ നിന്നുളളവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും വീഡിയോയില്‍ കാണാം.

ചിരിപ്പിക്കുകയും

ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ലാലേട്ടന്റെ രംഗങ്ങള്‍ വീഡീയോയില്‍ കാണാം. ലാലേട്ടന്റെ മാഷപ്പ് വീഡിയോയില്‍ മമ്മൂക്കയെയും കാണിക്കുന്നുണ്ട്. രാജമാണിക്യത്തിലെ നടന്റെ രംഗമാണ് മാഷപ്പ് വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. ശരിക്കും ലാലേട്ടന്റെ പിറന്നാളിന് കിട്ടാവുന്ന എറ്റവും നല്ല ട്രിബ്യൂട്ട് കൂടിയാണ് ഈ വീഡിയോ.

നിലവില്‍

നിലവില്‍ ലോക്ഡൗണ്‍ സമയത്ത് ചെന്നെയിലെ വീട്ടിലാണ് മോഹന്‍ലാലുളളത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ക്ഷേമവും അന്വേഷിക്കുന്നുണ്ട് താരം. ലോക് ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി അദ്ദേഹം മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയും ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സൂപ്പര്‍താരം ചെയ്യുന്നുണ്ട്.

ഏതായാലും

ഏതായാലും ലാലേട്ടന്റെ പിറന്നാള്‍ ഇത്തവണയും ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരത്തെ ലാലേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദൃശ്യത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരുന്നു.

ദൃശ്യം 2വിന് പുറമെ

ദൃശ്യം 2വിന് പുറമെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രോജക്ടുകളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പിറന്നാളിനോടനുബന്ധിച്ച് സഹപ്രവര്‍ത്തകര്‍ക്കുളള പിറന്നാള്‍ സദ്യ അദ്ദേഹത്തിന്റെ ആരാധകര്‍ വീടുകളില്‍ എത്തിച്ചിരുന്നു. ഈ വര്‍ഷം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് 19 വ്യാപനം കാരണം ചുരുക്കുകയായിരുന്നു. അറുപതാം പിറന്നാള്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമാണ് ഇത്തവണ ലാലേട്ടന്‍ ആഘോഷിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് ലാലേട്ടന്‍ കൂടുതല്‍ സമയം കുടുംബത്തിനൊപ്പമുണ്ടായതിന്റെ സന്തോഷം സുചിത്ര നേരത്തെ ഒരഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു.

വീഡിയോ

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X