twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പോലീസുകാരനെ ചവിട്ടുന്ന മോഹന്‍ലാല്‍! ആ രംഗം ചിത്രീകരിച്ചത് സുജിത്ത് വാസുദേവല്ല പിന്നെയോ? കാണൂ!

    |

    Recommended Video

    പോലീസുകാരനെ ചവിട്ടുന്ന മോഹന്‍ലാല്‍! ആ രംഗം ചിത്രീകരിച്ചത് ആരാണ് | Filmibeat Malayalam

    ബോക്‌സോഫീസിനെ പഴയ പ്രൗഢിയിലേക്ക് തിരികയെത്തിച്ചിരിക്കുകയാണ് പൃഥ്വിരാജും മോഹന്‍ലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ തന്നെയാണ് ലൂസിഫറില്‍ അവതരിച്ചത്. മുണ്ടുടുത്ത്, തോള്‍ ചരിച്ച്, മീശ പിരിച്ചെത്തിയ അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയും ഗംഭീര സ്വീകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വളരെ മുന്‍പ് തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഫാന്‍ ബോയ് എന്ന നിലയില്‍ അദ്ദേഹത്തെ വെച്ച് സിനിമയൊരുക്കിയെന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി എത്തുകയും ചെയ്തിരിക്കുകയാണ് ഈ താരപുത്രന്‍.

    കാവ്യ മാധവനും ദിലീപും വീണ്ടും ഒരുമിച്ചെത്തി! ലേറ്റസ്റ്റ് വീഡിയോ വൈറലാവുന്നു! കാണൂ!കാവ്യ മാധവനും ദിലീപും വീണ്ടും ഒരുമിച്ചെത്തി! ലേറ്റസ്റ്റ് വീഡിയോ വൈറലാവുന്നു! കാണൂ!

    കൊച്ചുചിത്രമെന്ന വിശേഷണവുമായാണ് ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമയെക്കുറിച്ച് അധികം വാചാലനാവാതെ പ്രേക്ഷകര്‍ അത് കണ്ട് തന്നെ മനസ്സിലാക്കട്ടെയെന്ന നിലപാടായിരുന്നു പൃഥ്വിരാജിന്റേത്. 4 പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തിനിടയില്‍ ഇതാദ്യമായിട്ടായിരുന്നു തന്‍രെ സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി മോഹന്‍ലാല്‍ എത്തിയത്. പ്രമോഷണല്‍ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവിടുമ്പോഴും താന്‍ അഭിനയിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ വിവരം നല്‍കിയിരുന്നില്ല. പ്രേക്ഷകര്‍ നിര്‍ത്താതെ കൈയ്യടിച്ചൊരു രംഗമുണ്ട് ചിത്രത്തില്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്നതിനിടയില്‍ തടസ്സമായി വന്ന കുരുന്നിനെ തള്ളുന്ന മയില്‍വാഹനത്തിന്റെ നെഞ്ചില്‍ ചവിട്ടുന്ന രംഗത്തിന് നിറഞ്ഞ കൈയയടിയായിരുന്നു ലഭിച്ചത്. ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചുള്ള വിവരണവുമായി സ്റ്റണ്ട് മാസ്റ്റര്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു.

    ഉപ്പും മുളകില്‍ അടുത്ത വിവാഹം! ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും? കാണൂ!ഉപ്പും മുളകില്‍ അടുത്ത വിവാഹം! ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും? കാണൂ!

    സുജിത്ത് വാസുദേവല്ല ചിത്രീകരിച്ചത്

    സുജിത്ത് വാസുദേവല്ല ചിത്രീകരിച്ചത്

    ലൂസിഫറിന്റെ ദൃശ്യമികവിന് പിന്നിലെ കരം സുജിത്ത് വാസുദേവിന്റേതാണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മോളി ആന്റി റോക്‌സില്‍ അഭിനയിക്കുന്നതിനിടയിലാണ് പൃഥ്വിരാജ് സുജിത്തിനോട് താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ വന്നേക്കണമെന്ന് പറഞ്ഞത്. നീണ്ട നാളത്തെ പ്രയത്‌നത്തിനൊടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമ്പോള്‍ പൂര്‍ണ്ണ പിന്തുണയുമായി സുജിത്തും ഒപ്പമുണ്ടായിരുന്നു. പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടിയുള്ള രംഗം ചിത്രീകരിച്ചത് പൃഥ്വിരാജ് തന്നെയായിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫറായ സ്റ്റണ്ട് സില്‍വയാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്.

    പൃഥ്വിരാജിന്റെ കര്‍ശന നിര്‍ദേശം

    പൃഥ്വിരാജിന്റെ കര്‍ശന നിര്‍ദേശം

    കേബിള്‍ കെട്ടിത്തൂക്കി അഭിനേതാക്കളെക്കൊണ്ട് സ്റ്റണ്ട് ചെയ്യിക്കുന്ന രീതി ലൂസിഫറില്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ പൃഥ്വിരാജ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറ്റ് സംവിധാനങ്ങളൊന്നും ഇല്ലാതെയാണ് മോഹന്‍ലാല്‍ ആ രംഗം പൂര്‍ത്തിയാക്കിയത്. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ആക്ഷന്‍ തന്നെയായിരുന്നു ഇത്. തന്റെ കുട്ടികളെ തൊട്ടാല്‍ എന്നുള്ള മോഹന്‍ലാലിന്‍രെ ഡയലോഗിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

    ലാലേട്ടന്‍ നേരത്തെയും ചെയ്തിട്ടുണ്ട്

    ലാലേട്ടന്‍ നേരത്തെയും ചെയ്തിട്ടുണ്ട്

    തന്റെ മിടുക്കല്ല അത് മോഹന്‍ലാലിനും പൃഥ്വിരാജിനുമാണ് ആ രംഗം നന്നായതിന്റെ ക്രഡിറ്റ് നല്‍കേണ്ടതെന്നും സില്‍വ പറയുന്നു. മോഹന്‍ലാല്‍ എന്ന നടനും പൃഥ്വിരാജെന്ന സംവിധായകനും ഒരുപോലെ പ്രയത്‌നിച്ചതിനാലാണ് അത് മനോഹരമായി മാറിയത്. മോഹന്‍ലാലിനെ സംബന്ധിച്ച് ഇതാദ്യത്തെ അനുഭവമല്ല. അദ്ദേഹം നേരത്തെയും ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ സമാനമായ രംഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    അദ്ദേഹത്തിന്‍രെ മാത്രം ആശയം

    അദ്ദേഹത്തിന്‍രെ മാത്രം ആശയം

    പൃഥ്വിരാജാണ് ആരംഗം ചിത്രീകരിച്ചത്. താന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നുവെന്നും സില്‍വ പറയുന്നു. അദ്ദേഹത്തിന്‍രെ മാത്രം ആശയമായിരുന്നു അത്. പ്രേക്ഷകരൊക്കെ ഈ രംഗത്തെക്കുറിച്ച് അത്ഭുതപ്പെടുന്നുണ്ടെങ്കിലും തന്നെ സംബന്ധിച്ച് അതത്ര വലിയ സംഭവമൊന്നുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലിന് ഇതല്ല ഇതിനപ്പുറവും സാധിക്കുമെന്നും സില്‍വ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

    വിവാദവും വിമര്‍ശനങ്ങളും

    വിവാദവും വിമര്‍ശനങ്ങളും

    പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍. ഐറ്റം നമ്പറും പോലീസുകാരനെ നെഞ്ചില്‍ ചവിട്ടുന്നതുമൊക്കെ വലിയ അപരാധമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായല്ല നേരത്തെയും നിരവധി സിനിമകളില്‍ ഇത്തരത്തിലുള്ള രംഗം ആവര്‍ത്തിച്ചിരുന്നു. സിനിമയില്‍ പോലീസുകാരനെ കൈയ്യേറ്റ്ം ചെയ്യുന്ന തരത്തിലുള്ള രംഗം ആദ്യമായി ഉപയോഗിച്ചത് ലൂസിഫറിലല്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

    തിയേറ്ററുകള്‍ ഇളകിമറിഞ്ഞു

    തിയേറ്ററുകള്‍ ഇളകിമറിഞ്ഞു

    തിയേറ്ററുകള്‍ ഒന്നടങ്കം ഇളകിമറിഞ്ഞ് ആസ്വദിച്ച രംഗം കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്‍രെ ആക്ഷനും ഡയലോഗും തന്നെയായിരുന്നു ഈ രംഗത്തിന്റെ മുഖ്യസവിശേഷത. പ്രേക്ഷകര്‍ കാണാനാഗ്രഹിച്ചിരുന്ന രംഗം കൂടിയായിരുന്നു ഇത്. ഈ രംഗത്തിന്‍രെ പോസ്റ്ററും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    English summary
    Mohanlal's action scene in Lucifer controlled by Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X