പ്രായമൊക്കെ എന്ത്! ഡ്യൂപ്പില്ലാതെ ഗംഭീര ആക്ഷനുമായി മോഹന്‍ലാല്‍! വീഡിയോ വൈറല്‍!കാണൂ!

ആക്ഷന്‍ രംഗങ്ങളോട്് പ്രത്യേക താല്‍പര്യമാണ് മോഹന്‍ലാലിന്. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോടും പൊതുവെ താല്‍പര്യമില്ലാത്തയാളാണ് അദ്ദേഹം. ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് വാചാലരായി നിരവധി പേരാണ് രംഗത്തെത്തിയത്. മകനായ പ്രണവ് മോഹന്‍ലാലിനും ആക്ഷനോട് പ്രത്യേക താല്‍പര്യമാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായ ഒടിയനിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിമര്‍ശകര്‍ പോലും താരത്തിനായി കൈയ്യടിച്ചിരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ചാണ് താരം അത്തരം രംഗങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നായിരുന്നു മറ്റുചിലരുടെ വാദം. എന്നാല്‍ അത്തരമൊരു വാദത്തെ പൊളിച്ചെഴുതുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആക്ഷന്‍ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് വീഡിയോ ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. സമര്‍പ്പണം എന്ന ക്യാപ്ഷനോട് കൂടിയാണ് പീറ്റര്‍ ഹെയ്ന്‍ വീഡിയോ പങ്കുവെച്ചത്. ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള മെയ് വഴക്കത്തോടെയാണ് അദ്ദേഹം ഈ രംഗം പൂര്‍ത്തിയാക്കിയത്. മരത്തിന് മുകളില്‍ നിന്നും ചാടുന്ന രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു രംഗം ചെയ്യാന്‍ എത്ര പേര്‍ക്ക് കഴിയുമെന്നാണ് പലരും ചോദിക്കുന്നത്. പ്രായത്തെ വെല്ലുന്ന ആക്ഷനെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

Odiyan

ലാലേട്ടനുള്ളപ്പോള്‍ ഡ്യൂപ്പെന്തിനാ എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും അതിവേഗം 100 കോടി സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് 30 ദിവസം പിന്നിടുന്നതിനിടയിലാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. മലയാളത്തില്‍ മികച്ച കലക്ഷന്‍ സ്വന്തമാക്കിയ സിനിമകളിലൊന്നായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X