ലാലേട്ടന്റെ അറസ്റ്റ് സഹിക്കാനാവുന്നില്ല! സങ്കടം സഹിക്കാനാവാതെ കുഞ്ഞ് ആരാധിക! വീഡിയോ വൈറല്‍! കാണൂ!

കേരളത്തിലും വിദേശത്തുമൊക്കെ ലൂസിഫര്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ കാണാനിഷ്ടപ്പെടുന്ന തരത്തില്‍ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചതിന്റെ വലിയ ക്രെഡിറ്റ് പൃഥ്വിരാജിനാണ്. നടനും നിര്‍മ്മാതാവും ഗായകനുമായുമൊക്കെ മികവ് തെളിയിച്ചതിന് പിന്നാലെയായാണ് അദ്ദേഹം വലിയ ലക്ഷ്യം സഫലീകരിക്കുന്നതിനായി ഇറങ്ങിയത്. അതാവട്ടെ ലക്ഷ്യം കാണുകയും ചെയ്തു. മികച്ച സ്വീകാര്യതയും നിറഞ്ഞ കൈയ്യടിയുമായി ചിത്രം കുതിക്കുകയാണ്. മുരളി ഗോപിയും പൃഥ്വിരാജും മോഹന്‍ലാലുമൊക്കെ ഒരുമിച്ചെത്തിയത് വെറുതെയായില്ലെന്ന് കലക്ഷന്‍ റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സിനിമയായിരിക്കും ഇതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അലംകൃതയെ തീര്‍ച്ചയായും സിനിമയ്ക്ക് കൊണ്ടുപോവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രീകരണത്തിനിടയില്‍ വീട്ടിലേക്ക് പോരാനായി ഡാഡയെ നിര്‍ബന്ധിച്ചിരുന്ന അല്ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലൂസിഫര്‍ സെറ്റില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരപുത്രി. പേരന്റിങ്ങ് സഹായത്തോടെ കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണ് ലൂസിഫറെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കുടുംബ പ്രേക്ഷകരുടെ പ്രവാഹമാണ് തിയേറ്ററുകളിലേക്ക്.

Lucifer

മോഹന്‍ലാലിനെ അറസ്റ്റ് ചെയ്തത് സഹിക്കാനാതെ വാവിട്ട് നിലവിളിക്കുന്ന കുഞ്ഞ് ആരാധികയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലാലേട്ടന്‍ നല്ലതല്ലേ, എന്തിനാണ് പോലീസ് കൊണ്ടുപോയത് എന്ന് ചോദിച്ചാണ് കരച്ചില്‍. മകളെ ആശ്വസിപ്പിക്കുന്ന പിതാവിനെയും വീഡിയോയില്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X