ബറോസ് എപ്രില്‍ പകുതിയില്‍? എമ്പുരാന്‍ ഈ വര്‍ഷം അവസാനം, പുതിയ സിനിമകളെ കുറിച്ച് മോഹന്‍ലാല്‍

By Midhun Raj

മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മോളിവുഡില്‍ മുന്നേറുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ ചിത്രത്തിന്‌റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഖുറേഷി അബ്രഹാം എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുക.

mohanlal-

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ചിത്രം നിര്‍മ്മിക്കുന്നു. അതേസമയം എമ്പുരാന്‍ എന്നാണ് ആരംഭിക്കുകയെന്ന സൂചനകള്‍ മോഹന്‍ലാല്‍ ഒരഭിമുഖത്തില്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അവസാനമോ 2022 ആദ്യമോ ചിത്രം തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് നടന്‍ പറഞ്ഞു. എമ്പുരാന് മുന്‍പ് ബറോസിന്റെ ചിത്രീകരണം തുടങ്ങുമെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ അറിയിച്ചു. ബറോസ് ഈ വര്‍ഷം എപ്രില്‍ പകുതിയോടെ തുടങ്ങുമെന്നാണ് ലാലേട്ടന്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ പുതിയ സിനിമകളുടെ തിരക്കിലാണ് സൂപ്പര്‍താരം.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

വിസ്മയാ മോഹന്‍ലാലിന്റെ സ്വപ്‌നം സത്യമായി | FilmiBeat Malayalam

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അതേസമയം ദൃശ്യം 2, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈം വഴി ദൃശ്യം 2വിന്‌റെ റിലീസ്. സിനിമയുടെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഇതിനോടകം തരംഗമായി കഴിഞ്ഞു. ദൃശ്യം 2വിന് പിന്നാലെ മാര്‍ച്ച് മാസത്തിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുക. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. വലിയ താരനിര തന്നെയാണ് മരക്കാറിലും അഭിനയിച്ചിരിക്കുന്നത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X