ക്യാമറയ്ക്ക് പിന്നില്‍ ആക്ഷന്‍ പറഞ്ഞ് ലാലേട്ടന്‍, ബറോസ് ചിത്രീകരണം ആരംഭിച്ചു, ലൊക്കേഷന്‍ ചിത്രങ്ങള്‍
മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തിടെയാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ പൂജാ ചടങ്ങ് കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ നടന്നത്. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുളള മുന്‍നിര സംവിധായകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബറോസിന്റെ പൂജാ ചടങ്ങിന്‌റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം അന്ന് വൈറലായി മാറി.
പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സംവിധായകനായുളള ആദ്യ സിനിമ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. പൂര്‍ണമായും ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി നടന്‍ തന്നെയാണ് എത്തുന്നത്. ഒപ്പം പൃഥ്വിരാജ് സുകുമാരനും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ബറോസ്.

കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിക്കും ബറോസെന്ന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തനൊരുക്കിയ ജിജോ പുന്നൂസിന്‌റെ തിരക്കഥയിലാണ് ലാലേട്ടന്‍ ബറോസ് ഒരുക്കുന്നത്. ലോകനിലവാരത്തിലുളള ഒരു ത്രീഡി ചിത്രമായാണ് ബറോസ് അണിയറയില്‍ ഒരുങ്ങുന്നത്. ലോകത്തിന്‌റെ നാനാഭാഗത്തുനിന്നും എത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

പ്രതാപ് പോത്തന്‍, സ്പാനിഷ് നടി പാസ് വേഗ, നടന്‍ റാഫേല്‍ അമാര്‍ഗോ തുടങ്ങിയവരാണ് ബറോസില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വാസ്‌കോഡ ഗാമയായി റാഫേലും ഭാര്യയായി പാസ് വേഗയും ബറോസില്‍ എത്തും. ഒപ്പം ബോളിവുഡില്‍ നിന്നുളള താരങ്ങളും മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം പൂജയ്ക്ക് പിന്നാലെ ബറോസിന്‌റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരുന്നു.

ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. And the Camera starts Rolling!, First day of shoot Action എന്ന ക്യാപ്ഷനോടെയാണ് ലാലേട്ടന്‍ ബറോസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുളള അണിയറ പ്രവര്‍ത്തകരെയും കാണാം.

ക്യാമറയ്ക്ക് പുറകിലിരുന്ന് നടീനടന്മാര്‍ക്കും ക്യാമറാമാനും നിര്‍ദ്ദേശം നല്‍കുകയാണ് സൂപ്പര്‍താരം. ബറോസ് ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ലാലേട്ടനും ടീമിനും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പിയാനോ വായനയിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

അതേസമയം മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ബറോസ് മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ഉണ്ടെന്ന കാര്യം അടുത്തിടെയാണ് ആരാധകരും പ്രേക്ഷകരുമെല്ലാം അറിഞ്ഞത്. ബറോസിലെ റോളിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആ നിമിഷം തന്നെ ചെയ്യാമെന്ന് പൃഥ്വി പറയുകയായിരുന്നു എന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. ബറോസിന്‌റെ പുജാ ചടങ്ങില്‍ പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും പങ്കെടുത്തിരുന്നു. കൂടാതെ മോഹന്‍ലാലിന്‌റെ ഭാര്യ സുചിത്രയും ചടങ്ങിനെത്തി.


Click it and Unblock the Notifications











